മാതാവിന്റെ മരണ വിവരമറിഞ്ഞ് നാട്ടിലേ വന്ന യുവാവ് അബുദാബിയിൽ തിരിച്ചെത്തിയതിന് പിന്നാലെ മരിച്ചു.
മാതാവിന്റെ മരണ വിവരമറിഞ്ഞ് നാട്ടിലേ വന്ന യുവാവ് അബുദാബിയിൽ തിരിച്ചെത്തിയതിന് പിന്നാലെ മരിച്ചു.
കാഞ്ഞങ്ങാട് മാണിക്കോത്ത് മഡിയനിലെ എം പി ഇർഷാദ് (30) ആണ് മരിച്ചത്. അബുദാബിയിൽ വ്യാപാരിയായിരുന്നു. ഇർഷാദിന്റെ മാതാവ് മൈമൂന രണ്ടാഴ്ച മുമ്പാണ് മരിച്ചത്. ഇതേ തുടർന്ന് ഇർഷാദ് നാട്ടിലെത്തുകയും മരണാനന്തര ചടങ്ങുകൾക്ക് ശേഷം അബുദാബിയിലേക്ക് തിരിച്ച് പോകുകയുമായിരുന്നു. അബുദാബിയിൽ കുഴഞ്ഞു വീണ യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: അമീറ (പാറപ്പള്ളി). രണ്ട് മക്കളുണ്ട്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് ബന്ധുക്കൾ.
No comments