ഏരിയാ സമ്മേളനം ഉദ്‌ഘാടനം ചെയ്യുന്നതിനിടെ സിപിഎം നേതാവ് കെ.പി.സതീഷ് ചന്ദ്രന്‍ കുഴഞ്ഞു വീണു
സിപിഎം ഏരിയാ സമ്മേളനം ഉദ്‌ഘാടനം ചെയ്യുന്നതിനിടെ സിപിഎം സംസ്ഥാന സമിതി അംഗവും മുൻ എം എൽ എയുമായ കെ.പി.സതീഷ് ചന്ദ്രന്‍ കുഴഞ്ഞു വീണു.
എളേരി ഏരിയാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഇന്നു രാവിലെ പ്ലാച്ചിക്കര അമ്പലം ഓഡിറ്റോറിയത്തില്‍ ഉദ്‌ഘാടനം ചെയ്യുന്നതിനിടെയാണ് സംഭവം. വീഴുന്നതിനിടെ പ്രസംഗപീഠത്തിലിടിച്ച് ഇദ്ദേഹത്തിന്റെ തല മുഴയ്‌ക്കുകയും ചെയ്‌തു. 2 ദിവസമായി തുടരുന്ന കടുത്ത പനി വകവെക്കാതെ തുടര്‍ച്ചയായി പാര്‍ട്ടി പരിപാടികളില്‍ പങ്കെടുത്തു വരികയായിരുന്നു ഇദ്ദേഹം. കൂടെയുണ്ടായിരുന്ന എം.രാജഗോപാലന്‍ എംഎല്‍എ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഇടപെട്ട് ഇദ്ദേഹത്തെ കണ്ണൂര്‍ മിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശങ്കപ്പെടാനില്ലെന്ന് നേതാക്കള്‍ പറഞ്ഞു. ഇവിടെ തീവ്രപരിചരണ വിഭാഗത്തില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ് ഇദ്ദേഹം.
No comments