കേരള പ്രൈവറ്റ് ഫാര്‍മസിസ്റ്റ് അസോസിയേഷന്‍- കെപിപിഎ നീലേശ്വരം ഏരിയാ സമ്മേളനം നടത്തി
കേരള പ്രൈവറ്റ് ഫാര്‍മസിസ്റ്റ് അസോസിയേഷന്‍- കെപിപിഎ നീലേശ്വരം ഏരിയാ സമ്മേളനം നടത്തി.
നീലേശ്വരം വ്യാപാരഭവനില്‍ ചേര്‍ന്ന സമ്മേളനം നീലേശ്വരം നഗരസഭ ടൗണ്‍വാര്‍ഡ് കൗണ്‍സിലര്‍ ഇ.ഷജീര്‍ ഉദ്‌ഘാടനം ചെയ്‌തു. അസോസിയേഷന്‍ നീലേശ്വരം ഏരിയാ ട്രഷററും ജില്ലാ കമ്മിറ്റി അംഗവുമായ ടി.വി.കൃഷ്‌ണന്‍ അധ്യക്ഷത വഹിച്ചു. സംഘടനയും തൊഴില്‍ നിയമവും എന്ന വിഷയത്തില്‍ കെപിപിഎ സംസ്ഥാന കമ്മിറ്റി അംഗവും കേരള സ്റ്റേറ്റ് ഫാര്‍മസി കൗണ്‍സില്‍ മുന്‍ എക്‌സിക്യൂട്ടീവ് അംഗവുമായ ടി.പി.രാജീവന്‍ ക്ലാസ് എടുത്തു. കെപിപിഎ ജില്ലാ പ്രസിഡന്റും ക്ഷേമനിധി അഡ്വൈസറി ബോര്‍ഡ് അംഗവുമായ വി.സി.കൃഷ്‌ണവര്‍മ രാജ ക്ഷേമനിധി ബോധവല്‍ക്കരണ ക്ലാസ് എടുത്തു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ടി.സജിത് കുമാര്‍, ജില്ലാ സെക്രട്ടറി എച്ച്. ഹരിഹരൻ, ജില്ലാ കമ്മിറ്റി അംഗവും കാഞ്ഞങ്ങാട് നഗരസഭ കൗൺസിലറുമായ ടി.കെ. സുമയ്യ, ജില്ലാ കമ്മിറ്റി അംഗം കെ.രാധാകൃഷ്ണൻ, ജില്ലാ കമ്മിറ്റി അംഗം ഇ.വേണുഗോപാലൻ എന്നിവർ പ്രസംഗിച്ചു.
No comments