നീലേശ്വരം വെടിക്കെട്ടപകടത്തിൽ മരണപ്പെട്ടവരുടെ വീടുകളിൽ എസ്എൻഡിപി യോഗം ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷും സംഘവും സന്ദർശിച്ചു.
നീലേശ്വരം വെടിക്കെട്ടപകടത്തിൽ മരണപ്പെട്ടവരുടെ വീടുകളിൽ എസ്എൻഡിപി യോഗം ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷും സംഘവം സന്ദർശിച്ചു. കിണാവൂർ റോഡിലെ സന്ദീപ്, മഞ്ഞളംകാട്ടെ ബിജു, കിണാവൂരിലെ രതീഷ്, രജിത്, നീലേശ്വരം തേർവയലിലെ പി.സി.പത്മനാഭൻ ,ഓർക്കളത്തെ ഷിബിൻരാജ് എന്നിവരുടെ വീടുകൾ എസ്.എൻ.ഡി.പി യോഗം ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷും സംഘവും സന്ദർശിച്ചു. തലശേരി യൂണിയൻ പ്രസിഡന്റ് ജിതേഷ് വിജയൻ , ഹൊസ്ദുർഗ്ഗ് യൂണിയൻ പ്രസിഡന്റ് എം.വി.ഭരതൻ, സെക്രട്ടറി പി.വി.വേണുഗോപാലൻ, കാസർകോട് യൂണിയൻ വൈസ് പ്രസിഡന്റ് വിജയൻ, ഉദുമ യൂണിയൻ സെക്രട്ടറി ജയാനന്ദൻ പാലക്കുന്ന്, തൃക്കരിപ്പൂർ യൂണിയൻ കൺവീനർ കുഞ്ഞികൃഷ്ണൻ, യൂത്ത് മൂവ്മെൻറ് കേന്ദ്ര സമിതി ജോ.സെക്രട്ടറി ജോഷി, വനിതാസംഘം ഹൊസ്ദുർഗ്ഗ് യൂണിയൻ സെക്രട്ടറി പ്രമീള ദിലീപ്, ശാഖാ സെകട്ടറി ദിലീപ് മേടയിൽ, പി.കരുണാകരൻ, സരസ്വതി എന്നിവരും സന്തോഷിനോടൊപ്പമുണ്ടായിരുന്നു.
No comments