Breaking News

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന വിദ്യാഭ്യാസ ജാഥയ്ക്ക് നീലേശ്വരത്ത് സ്വീകരണം നൽകി

തോൽപിച്ചാൽ ഗുണനിലവാരം കൂടുമോ, ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടികളുടെ അവകാശം എന്നീ മുദ്രാവാക്യങ്ങളുയർത്തി കേരളശാസ്ത്രസാഹിത്യ പരിഷത്ത് നടത്തുന്ന സംസ്ഥാന വിദ്യാഭ്യാസ ജാഥയ്ക്ക് നീലേശ്വരം കോൺവന്റ് ജംഗ്ഷനിൽ സ്വീകരണം നൽകി.
ജാഥാ ക്യാപ്റ്റൻ ടി.കെ.മീരാഭായിയിൽ നിന്ന് വിദ്യാഭ്യാസ വിഷയത്തിലുള്ള ലഘുലേഖകൾ ഏറ്റുവാങ്ങിക്കൊണ്ട് നഗരസഭ കൗൺസിലർ കെ.ജയശ്രീ, ഡോ.വി.സുരേശൻ, വി.ശശി, സ്വാഗതസംഘം ചെയർമാൻ ഒ.വി.രവീന്ദ്രൻ, എ.തമ്പാൻ നായർ, എം.ചന്ദ്രൻ, പി.രാജേഷ്, ഡോ.എൻ.പി.വിജയൻ, ബാലകൃഷ്ണൻ മേലാങ്കോട്, കല്ലംവള്ളി നാരായണൻ, കെ.വി.വേണു, കെ.സതീശൻ, പി.സുരേഷ് കുമാർ, പി.ഗോപാലകൃഷ്ണൻ എന്നിവർ ചേർന്ന് ജാഥയെ സ്വീകരിച്ചു. ഒയോളം നാരായണൻ ജാഥാ വിശദീകരണം നടത്തി. ഒ.വി.രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. കെ.പി.പ്രദീപൻ, പി.പി.വേണുഗോപാലൻ, പി.പി.രാജൻ, ഡോ.എം.വി.ഗംഗാധരൻ എന്നിവർ സംസാരിച്ചു. പി.യു.ചന്ദ്രശേഖരൻ സ്വാഗതവും കെ.കെ.സത്യനാരായണൻ നന്ദിയും പറഞ്ഞു. ഒ.പി.ചന്ദ്രന്റെ നേതൃത്വത്തിലുള്ള പരിഷത്ത് ഗായകസംഘം മുദ്രാഗീതങ്ങൾ ആലപിച്ചു.

No comments