Breaking News

മുസ്ലിം യൂത്ത് ലീഗ് പഞ്ചായത്ത് സമ്മേളനത്തിന്റെ പോസ്റ്റർ പ്രകാശനം ചെയ്തു

ഡിസംബർ 20ന് തൃക്കരിപ്പൂരിൽ വച്ച് നടക്കുന്ന മുസ്ലിം യൂത്ത് ലീഗ് പഞ്ചായത്ത് സമ്മേളനത്തിന്റെ പോസ്റ്റർ പ്രകാശനം സയ്യിദ് ഷഫീഖ് തങ്ങളുടെ സാന്നിധ്യത്തിൽ വ്യവസായ പ്രമുഖൻ എ സി മുസ്താഖ് മാലിദ്വീപ് നിർവഹിച്ചു. യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് മെഹബൂബ് ആയിറ്റി അധ്യക്ഷത വഹിച്ചു. ഒക്ടോബർ 30ന് പ്രഖ്യാപന സമ്മേളനത്തോടും കൂടി തുടങ്ങിയ സമ്മേളന പരിപാടി ഡിസംബർ 20ന് പൊതുസമ്മേളനത്തോടുകൂടി അവസാനിക്കും. പൊതുസമ്മേളനത്തിൽ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ് മുസ്ലിം ലീഗ് സംസ്ഥാന ജില്ലാ മണ്ഡലം പഞ്ചായത്ത് നേതാക്കൾ സംബന്ധിക്കും.. 
സമ്മേളനത്തിനുള്ള ഭാഗമായി ഇന്ന് മുതൽ 30 വരെയുള്ള ഗ്രാമ യാത്രക്ക് ഒളവറയിൽ തുടക്കമായി.ഗ്രാമ യാത്ര പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി വി വി അബ്ദുള്ള സാഹിബ് ഉദ്ഘാടനം നിർവഹിച്ചു.

 സമ്മേളനത്തിന്റെ ഭാഗമായി ഗ്രാമോത്സവം, യുവ വനിതാ സംഗമം, അനുഗ്രഹം തേടി, പതാക ദിനം, കൊടിമര ജാഥ, പതാക ജാഥ,കബർ സിയാറത്ത്,വിവിധയിനം പരിപാടികൾ നടക്കും... 

 പോസ്റ്റർ പ്രകാശന ചടങ്ങിൽ മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി സത്താർ വടക്കുമ്പാട് പഞ്ചായത്ത് ജനറൽ സെക്രട്ടറി വി വി അബ്ദുല്ല തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി കെ ബാവ അജ്മാൻ കെഎംസിസി തൃക്കരിപ്പൂർ പഞ്ചായത്ത് സെക്രട്ടറി എ ജി സി ആസാദ് എംഎസ്എഫ് സംസ്ഥാന പ്രവർത്തകസമിതി അംഗം അസറുദ്ധീൻ മണിയാണോടി യൂത്ത് പഞ്ചായത്ത് സെക്രട്ടറി സിറാജ് വടക്കുമ്പാട് മണ്ഡലം വൈസ് പ്രസിഡണ്ട് ഫായിസ് ബിരിച്ചേരി പഞ്ചായത്ത് ജോയിൻ സെക്രട്ടറിമാറായ മർസൂക്ക് റഹ്മാൻ ഷഹബാസ് പി പി മുസ്ലിം ലീഗ് നേതാക്കളായ റസാഖ് പുനത്തിൽ ഓ ടി അഹമ്മദ് ഹാജി പി കെ എം കുട്ടി ടി എസ് നജീബ് കെഎം കുഞ്ഞി എസ് ടി യു പഞ്ചായത്ത് സെക്രട്ടറി ലത്തീഫ് മൗലവി എന്നിവർ സംബന്ധിച്ചു...

No comments