പള്ളിക്കര കേണമംഗലം കഴകം ഭഗവതി ക്ഷേത്രം പെരുംകളിയാട്ടം ആചാര സ്ഥാനിക സംഗമം 24ന്
ഇരുപത് വർഷത്തിനുശേഷം പള്ളിക്കര ശ്രീ കേണമംഗലം കഴകംഭഗവതി ക്ഷേത്രത്തിൽ മാർച്ച് 4 മുതൽ 9 വരെ നടക്കുന്ന പെരുങ്കളിയാട്ടത്തിന്റെ മുന്നോടിയായി
ആചാര സ്ഥാനീക സംഗമം സംഘടിപ്പിക്കുന്നു.
നവംബർ 24 ന് രാവിലെ 10 മണിക്ക് കഴകം രംഗമണ്ഡപത്തിൽ നടക്കുന്ന സംഗമവും ആദരിക്കലും
മലബാർ ദേവസ്വം ബോർഡ് പ്രസിഡണ്ട് എം.ആർ. മുരളി ഉദ്ഘാടനം ചെയ്യും.
സംഘാടകസമിതി ചെയർമാൻ പ്രൊഫ: കെ.പി.ജയരാജൻ ചടങ്ങിൽ അധ്യക്ഷനാകും.
നീലേശ്വരം നഗരസഭാ വൈസ് ചെയർമാൻ പി പി മുഹമ്മദ് റാഫി ചടങ്ങിൽ വിശിഷ്ടാതിഥിയാകും.
സിനിമാ താരം അഡ്വ: ഗംഗാധരൻ കുട്ടമത്ത് ആദരഭാഷണം നടത്തും. കണ്ണൂർ, കാസർകോട് ജില്ലകളിലെ വിവിധ കഴകങ്ങളിലേയും, ക്ഷേത്രങ്ങളിലേയും ആചാര സ്ഥാനീകർ സംഗമത്തിൽ സംബന്ധിക്കുമെന്ന് സംഘാടകസമിതി ചെയർമാൻ പ്രൊഫ. കെ പി ജയരാജൻ,. കേണമംഗലം ക്ഷേത്രം പ്രസിഡണ്ട്,പി കുഞ്ഞി കൃഷ്ണൻ, ജനറൽ കൺവീനർ പി.രമേശൻ, മീഡിയ കമ്മിറ്റി ചെയർമാൻ സേതു ബങ്കളം , കൺവീനർ ബാലൻ കക്കാണത്ത് എന്നിവർ അറിയിച്ചു.
No comments