സംസ്ഥാന സ്‌കൂൾ കായികമേള വിജയികൾക്ക് ജില്ലാ പഞ്ചായത്തിന്റെ ആദരം നവംബർ 21ന്
സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച് വിജയികളായ കായിക പ്രതിഭകളെ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നവംബര്‍ 21ന് ആദരിക്കും.
ഇത്തവണ കാസര്‍കോട് ജില്ലയ്ക്ക് സ്‌കൂള്‍ കായിക മേളയില്‍ ദേശീയ റെക്കോഡ് ഉള്‍പ്പെടെ 129 മെഡലുകളാണ് ലഭിച്ചത്. 21ന് രാവിലെ 9.30ന് അസാപ്പ് പരിസരത്ത് നിന്ന് വാദ്യ മേളങ്ങളുടെ അകമ്പടിയോടെ കായിക പ്രതിഭകളെ ആസൂത്രണ സമിതി ഹാളിലേക്ക് ആനയിക്കും. ചടങ്ങ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി ഉദ്ഘാടനം ചെയ്യും. എം.എല്‍.മാരായ എം. രാജഗോപാലന്‍, ഇ. ചന്ദ്രശേഖരന്‍, അഡ്വ.സി.എച്ച് കുഞ്ഞമ്പു, എന്‍.എ നെല്ലിക്കുന്ന്, എ.കെ.എം അഷറഫ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി. ബേബി ബാലകൃഷ്ണന്‍, ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് പി. ഹബീബ് റഹ്‌മാന്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂര്‍, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍മാര്‍, ഡി.പി.സി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. കായികമേളയോടനുബന്ധിച്ച് ഇത്തവണ ജില്ലാ പഞ്ചായത്ത് കായിക താരങ്ങള്‍ക്ക് മൂന്ന് ദിവസത്തെ പരിശീലനവും ജേഴ്‌സിയും നല്‍കിയിരുന്നു.

No comments