Breaking News

നീലേശ്വരം കരുവാച്ചേരി പതിക്കാൽ ശ്രീ ചാമുണ്ഡേശ്വരി ക്ഷേത്രത്തിൽ ഇന്ന് അപൂർവമായ ഉടയിലിടൽ ചടങ്ങ്

കളിയാട്ട ചടങ്ങുകൾ നടന്നു വരുന്ന നീലേശ്വരം കരുവാച്ചേരി പതിക്കാൽ ശ്രീ ചാമുണ്ഡേശ്വരി ക്ഷേത്രത്തിൽ ഇന്ന് അപൂർവമായ ഉടയിലിടൽ ചടങ്ങ് നടത്തും.
ഇന്നു രാവിലെ 11 മണിക്ക് ചാമുണ്ഡേശ്വരി, ഗുളികൻ, ഭഗവതി തെയ്യക്കോലങ്ങളുടെ പുറപ്പാട്. ഉച്ചയ്ക്ക് 2 മണിക്ക് വിഷ്ണുമൂർത്തി അരങ്ങിലെത്തും. തുടർന്ന് ചാമുണ്ഡേശ്വരിയുടെ ഉടയിലിടൽ ചടങ്ങ്. 3 മണിക്ക് കാലിച്ചാൻ ദൈവത്തിന്റെ പുറപ്പാട്. വൈകുന്നേരം 6 മണിക്ക് കുമ്മനാട്ടി ദൈവം. ഉച്ചയ്ക്ക് 12 മണി മുതൽ 3 വരെ അന്നദാനവുമുണ്ടാകും.

No comments