കാസർഗോഡ് ജില്ലാ സ്കൂൾ കലോത്സവത്തിന്റെ നാലാം ദിവസത്തെ നടത്തിപ്പ് അധ്യാപികമാർക്ക്
ഉദിനൂരിൽ നടക്കുന്ന
കാസർഗോഡ് റവന്യു ജില്ലാ സ്കൂൾ കലോത്സവത്തിന്റെ നാലാം ദിവസത്തെ മത്സരങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത് വനിതകൾ.12 വേദികളിലായി നടക്കുന്ന മത്സരങ്ങൾ പൂർണമായും നിയന്ത്രിക്കുന്നത് വനിതാ ഒഫീഷ്യൽസ് ആയിരിക്കും. സ്റ്റേജ് മാനേജർ,അസിസ്റ്റന്റ് മാനേജർ,രണ്ടുവീതം അനൗൺസർ, ടൈം കീപ്പർ,കോഡ് ഇൻ ചാർജ്, ടാബുലേറ്റർ എന്നിങ്ങനെയായാണ് വിവിധ സ്റ്റേജുകളിലേക്കുള്ള അധ്യാപികമാരെ വിന്യസിച്ചിരിക്കുന്നത്. രണ്ട് ഷിഫ്റ്റുകളിലായി ഏകദേശം 300 ഓളം അധ്യാപികമാരാണ് ഇന്ന് കലോത്സവ നടത്തിപ്പിനായി എത്തിചേർന്നത് .
No comments