നീലേശ്വരം ജീവൻധാര ക്ലബിൽ ഭരണഘടനയുടെ എഴുപത്തിയഞ്ചാം വാർഷികം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു.
ശാസ്ത്ര ജില്ലാ സമിതി, ജീവൻധാര ക്ലബ്ബ് , നീലേശ്വരം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ഭരണഘടനയുടെ എഴുപത്തിയഞ്ചാം വാർഷികം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. നീലേശ്വരം നഗരസഭ പ്രതിപക്ഷ നേതാവ് ഇ ഷജീർ ഉത്ഘാടനം ചെയ്തു. ശാസ്ത്ര ജില്ലാ പ്രസിഡജ് ഡോ. ടി എം സുരേന്ദ്രനാഥിൻ്റെ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ കൗൺസിലർ പി ബിന്ദു ഭരണഘടനയുടെ ആമുഖം വായിച്ച് മുഖ്യ പ്രഭാഷണം നടത്തി. ഭരണഘടനയുടെ രത്നച്ചുരുക്കം ഇ.ഷജിർ ക്ലബ്ബ് പ്രസിഡണ്ട് ടി.വി രാജീവന് നൽകി. തുടർന്ന് ഭരണഘടനയും നിയമങ്ങളും എന്ന വിഷയത്തിൽ നോസർ ഇന്ത്യ സെക്രട്ടറി പി കെ പത്മനാഭൻ പയ്യന്നൂർ സംസാരിച്ചു. വിജയകുമാർ ഹരിപുരം, ടി വി രാജീവൻ, ഇ.വി പത്മനാഭൻ,പി.യു. കുഞ്ഞികൃഷ്ണൻ നായർ, ടി തമ്പാൻ, പത്മനാഭൻ അയ്യപ്പൻകോട്ട എന്നിവർ സംസാരിച്ചു. ജീവൻ ധാര സെക്രട്ടറി മനോജ് കുമാർ സ്വാഗതവും ജോയിൻ്റ് സെക്രട്ടറി വിജയൻ നന്ദിയും പറഞ്ഞു.
No comments