Breaking News

ജില്ലാ സ്‌കൂൾ കലോത്സവം: ഉപജില്ലകളിൽഹൊസ്ദുർഗ് മുന്നിൽ; സ്‌കൂളുകളിൽ കാഞ്ഞങ്ങാട് ദുർഗ എച്ച്എസ്എസ്

ഉദിനൂർ ജില്ലാ സ്‌കൂൾ കലോത്സവത്തിൽ സ്‌റ്റേജ് ഇന മത്സരങ്ങളുടെ ആദ്യ ദിനമായ ഇന്നലെ 497 പോയിന്റുകളോടെ ഹൊസ്ദുർഗ് ഉപജില്ല ഒന്നാംസ്ഥാനത്ത്.
469 പോയിന്റ് നേടി കാസർകോട് ഉപജില്ല രണ്ടാം സ്ഥാനത്തും 453 പോയിന്റുമായി ആതിഥേയരായ ചെറുവത്തൂർ ഉപജില്ല മൂന്നാംസ്ഥാനത്തുമുണ്ട്. സ്‌കൂളുകളിൽ 123 പോയിന്റുമായി കാഞ്ഞങ്ങാട് ദുർഗ എച്ച്എസ്എസ് ആണ് ഒന്നാംസ്ഥാനത്ത്. 85 പോയിന്റുകളോടെ നീലേശ്വരം രാജാസ് എച്ച് എസ് എസ് രണ്ടാംസ്ഥാനത്തും 81 പോയിന്റുകളുമായി ചായ്യോത്ത് ജി എച്ച് എസ് എസ് മൂന്നാംസ്ഥാനത്തുമാണ്. ഭരതനാട്യം, കുച്ചിപ്പുടി, മോണോ ആക്ട്, മിമിക്രി, സംസ്‌കൃതം- ആറബി നാടകം, ആലാപന മത്സരങ്ങൾ, കഥാപ്രസംഗം തുടങ്ങിയ ഇനങ്ങളാണ് മൂന്നാംദിനം അരങ്ങേറിയത്.

No comments