Breaking News

നീലേശ്വരം കിളിയളം ശ്രീ സുബ്രഹ്മണ്യൻ കോവിലിൽ സർപ്പബലിയും സുദർശന ഹോമവും മൃത്യുജ്ഞയ ഹോമവും നടന്നു.

നീലേശ്വരം കിളിയളം ശ്രീ സുബ്രഹ്മണ്യൻ കോവിലിൽ സർപ്പബലിയും സുദർശന ഹോമവും മൃത്യുജ്ഞയ ഹോമവും നടന്നു. ശ്രീകോവിൽ നവീകരണത്തിൻ്റെ ഭാഗമായി നടന്ന സ്വർണ്ണ പ്രശ്ന ചിന്തയിൽ രാശിപരിഹാര പൂജാ ക്രിയകളുടെ ഭാഗമായാണ് ചടങ്ങുകൾ നടന്നത്. കോവിൽ തന്ത്രി ബ്രഹ്മശ്രീ ആലപ്പടമ്പ് മരങ്ങാട്ടില്ലത്ത് നാരായണൻ നമ്പൂതിരി പരിഹാര ക്രിയകൾക്ക് മുഖ്യ കാർമ്മികത്വം വഹിച്ചു. ഇന്നലെ രാത്രി സർപ്പബലിയും സുദർശന ഹോമവും ഇന്ന് രാവിലെ മുതൽ ഗണപതി ഹോമവും മൃത്യുഞയഹോമവും തുടർന്ന് നൈവേദ്യപൂജയും നടന്നു. ഉത്തരകേരളത്തിലെ സുബ്രഹ്മണ്യൻ കോവിലുകളിൽ ഏറെ പ്രശസ്തമായ കിളിയളം സുബ്രഹ്മണ്യൻ കോവിലിൽ ഫെബ്രുവരി 2 മുതൽ 7 വരെയാണ് പുന:പ്രതിഷ്ഠാ ബ്രഹ്മകലശ മഹോത്സവം നടക്കുന്നത്.

No comments