കളഞ്ഞു കിട്ടിയ സ്വർണ്ണാഭരണം ഉടമസ്ഥയ്ക്ക് തിരികെ നൽകി
കളഞ്ഞു കിട്ടിയ സ്വർണ്ണാഭരണം ഉടമസ്ഥയ്ക്ക് തിരികെ നൽകി തൃക്കരിപ്പൂർ കോസ്റ്റൽ പോലീസ് സ്റ്റേഷനിലെ കോസ്റ്റൽ വാർഡൻ ഇടയിലക്കാട് പാലായി മധുവിൻ്റെ മകൻ നന്ദു. ഇന്നലെ ജോലിക്കിടെയാണ് നീലേശ്വരം കടിഞ്ഞിമൂലയിൽ നിന്ന് ഒരു പവനിലധികം തൂക്കം വരുന്ന ബ്രേയ്സ്ലെറ്റ് നന്ദുവിന് ലഭിച്ചത്. നീലേശ്വരം പോലീസ് സ്റ്റേഷനിൽ എൽപ്പിച്ച സ്വർണ്ണാഭരണം നീലേശ്വരം രാജാസ് ഹയർ സെക്കൻ്റി സ്കൂളിലെ +2 വിദ്യാർത്ഥിനി കടിഞ്ഞിമൂല സ്വദേശിയുമായ ദേവനന്ദയുടേതായിരുന്നു. പോലീസ് കൈമാറിയ വിവരമനുസരിച്ച് സ്റ്റേഷനിലെത്തിയ ദേവനന്ദയ്ക്ക് സബ് ഇൻസ്പെക്ട സി.കെ മുരളീധരൻ്റെയും മറ്റ് പോലീസ് ഉദ്ദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൻ നന്ദു സ്വർണ്ണാഭരണം ദേവനന്ദയ്ക്ക് കൈമാറി നാടിന് മാതൃകയായി
No comments