സഹോദയ സ്കൂൾ കോംപ്ലക്സിന്റെ ജില്ലാ അത് ലറ്റിക് മീറ്റ് നാളെ
സിബിഎസ്ഇ കാസർകോട് സഹോദയ സ്കൂൾ കോംപ്ലക്സിന്റെ ജില്ലാ അത് ലറ്റിക് മീറ്റ് നാളെ രാവിലെ 9 മണിക്ക് നീലേശ്വരം പുത്തിരടുക്കം ഇഎംഎസ് സ്റ്റേഡിയത്തിൽ വച്ച് നടക്കും. സഹോദയയിലെ 21 സ്കൂളുകളിൽ നിന്ന് 34 ഇനങ്ങളിലായി 750ലധികം കായിക പ്രതിഭകൾ പങ്കെടുക്കും. ഹോസ്ദുർഗ് എസ് ഐയും ദേശീയ നീന്തൽ ചാമ്പ്യനുമായ എം ടി പി സൈഫുദ്ദീൻ ഉദ്ഘാടനം ചെയ്യും. സഹോദയ പ്രസിഡന്റ് ഫാദർ ജോർജ് പുഞ്ചയിൽ അധ്യക്ഷത വഹിക്കും.
No comments