നീലേശ്വരം നഗരസഭയിലെ നീലേശ്വരം ബസാർ തളിയിൽ അമ്പലം ആധുനികവൽക്കരണം : നിർമ്മാണോദ്ഘാടനം നാളെ ഉച്ചയ്ക്ക് 3 മണിക്ക്
നീലേശ്വരം നഗരസഭയിലെ നീലേശ്വരം ബസാർ തളിയിൽ അമ്പലം റോഡ് 5 കോടി രൂപ വിനിയോഗിച്ച് ആധുനികവൽക്കരിക്കുന്നതിന്റെ നിർമ്മാണോദ്ഘാടനം നാളെ ഉച്ചയ്ക്ക് 3 മണിക്ക് എം.രാജഗോപാലന്‍ എം.എല്‍.എ. നിർവ്വഹിക്കും. നീലേശ്വരം മുനിസിപ്പാലിറ്റി ചെയർപോഴ്സണ്‍ ടി.വി.ശാന്ത അദ്ധ്യക്ഷത വഹിക്കും. ജനപ്രതിനിധികള്‍ രാഷ്ട്രീയപാർട്ടി പ്രതിനിധികള്‍ തുടങ്ങിയവർ സംബന്ധിക്കും.
കാസർഗോഡ് ജില്ലയുടെ സാംസ്കാരിക തലസ്ഥാനം എന്നറിയപ്പെടുന്ന നീലേശ്വരത്തിന്റെ മുഖച്ഛായ മാറ്റുന്ന പദ്ധതിയാണ് ഇത്. നീലേശ്വരം നഗരഹൃദയത്തിലൂടെ കടന്നുപോകുന്ന നീലേശ്വരം രാജാറോഡുമായി ബന്ധിപ്പിക്കുന്ന നീലേശ്വരം ബസാർ - തളിയിൽ അമ്പലം റോഡ്, ശ്രീവത്സം - തെരുറോഡ്, നീലേശ്വരം വില്ലേജ് ഓഫീസ് - തളിയിൽ അമ്പലം റോഡ്, ശ്രീവത്സവം - രാജാറോഡ് ലിങ്ക് റോഡ്, ചിറ - കരിഞ്ചാത്തം വയൽ റോഡ് എന്നീ 5 മുനിസിപ്പൽ റോഡുകളെ കണക്ട് ചെയ്തു 1.5 കിലോമീറ്റർ ദൂരത്തിൽ 3.80 മീറ്റർ മുതൽ 7 മീറ്റർ വീതി വരെ മെക്കാഡം ടാറിംഗ് ചെയ്തു ആധുനികവൽക്കരിക്കുന്ന പദ്ധതിയാണ് ഇത്.
ശ്രീവത്സം - തെരുവ് റോഡിന് രണ്ട് ഭാഗത്തും, മറ്റ് റോഡുകളിൽ ഒരു ഭാഗത്തും ഡ്രെയിനേജ് സിസ്റ്റം, കവറിംഗ് സ്ലാബ്, കൽവെർട്ട്, ഇന്റർലോക്ക് നടപ്പാത, ഹാൻഡ്റയിൽ എന്നിവയോടൊപ്പം സുരക്ഷാ സംവിധാനങ്ങളായ സെന്റർ ലൈൻ, സ്റ്റഡ്, സൂചന ബോർഡുകൾ എന്നിവയുമാണ് 2021-22 സാമ്പത്തിക വർഷത്തെ സംസ്ഥാന ബഡ്ജറ്റിൽ ഉൾപ്പെടുത്തിയ ഈ പദ്ധതിയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്.
No comments