Breaking News

കിനാനൂർ കരിന്തളം പഞ്ചായത്തിൽ വാർഡ് വിഭജനം ഡിലിമിറ്റേഷൻ മാനദണ്ഡങ്ങൾ ലംഘിച്ച് കൊണ്ട്

കിനാനൂർ കരിന്തളം പഞ്ചായത്തിൽ വാർഡ് വിഭജന കരട് പുറത്തിറങ്ങി പരിശോധിച്ചപ്പോൾ ഡിലിമിറ്റേഷൻ നല്കിയ മാർഗരേഖകൾ കാറ്റിൽ പരത്തി യാതൊരു കൃത്യമായ അതിരുകൾ ഇല്ലാതെ കേവലം സി പി എമ്മിന്റെ വോട്ടിൻ്റെ കണക്ക് നോക്കി വാർഡ് വിഭജനം നടത്തിയിരിക്കുകയാണ്. കിനാനൂർ കരിന്തളം പഞ്ചായത്തിൽ കൃത്യമായ റോഡുകളും, തോടുകളും, ചാലുകളും, ഉണ്ടായിട്ട് യാതൊരു ബന്ധവുമില്ലാത്ത കൊല്ലികൾ, നടവഴി, എന്നിവയാണ് അതിരായ് പരിഗണിച്ചിരിക്കുന്നത്. ചില വാർഡുകളുടെ വലിപ്പം വലിച്ച് നീട്ടി നീലേശ്വരം ഇടത്തോട് റോഡിൻ്റെ വലതു ഭാഗം പുതുതായ് രൂപീകരിച്ച കണിയാട വാർഡിൽ ഉൾപ്പെടുത്തി റോഡിൻ്റെ ഇടതു വശമായ ചായ്യോo നരിമാളം ചർച്ചിന് സമീപത്തെ വീടുകൾ കിണാവൂരുമായ് ഒരു ബന്ധവുമില്ലാത്ത കിണാവൂർ വാർഡിൽ ഉൾപ്പെടുത്തി. ചോയ്യം കോട് - ഇടത്തോട് റോഡിൽ കുവാറ്റി പാലത്തിൻ്റെ വലത് ഭാഗം കക്കോൾ മുതൽ കുവാറ്റി വരെ കിലോമീറ്ററുകൾ വലിപ്പത്തിൽ വലിച്ച് നീട്ടി പരപ്പയുടെ മുഴുവൻ പ്രദേശവും പരപ്പ എന്ന വാർഡ് ഉണ്ടായിട്ടും തങ്ങൾക്ക് അനുകൂലമാക്കാൻ കമ്മാടം വാർഡിൽ ഉൾപ്പെടുത്തി സി പി എം നേതാക്കളെ തൃപ്തിപ്പെടുത്തി സിപിഎമിന് അനുകൂല വാർഡാക്കി മാറ്റാൻ ഉദ്യോഗസ്ഥർ സി പി എമിൻ്റെ ചട്ടുകമായി പ്രവർത്തിച്ചതാണ് കിനാനൂർ കരിന്തളത്തെ വോട്ടർമാരെ ഇത്ര വലിയ ദുരിതത്തിലേയ്ക്ക് തള്ളി വട്ടതന്ന് കോൺഗ്രസ് ആരോപിച്ചു. അതുകൊണ്ട് തന്നെ ഈ കരട് പരിശോധിക്കുമ്പോൾ പല വീടുകളും ഒരു വാർഡിലും ഉൾപ്പെടാത്ത രീതിയിലാണ് ഉള്ളത്. ഈ വീടുകളെ ഏത് വാർഡിലേക്ക് ഉൾപ്പെടുത്തുമെന്നതിലു യാതൊരുവ്യക്തതയും ഇല്ലാ. ഇപ്പോഴത്തെ വാർഡ് വിഭജന കർടിലെ അതിർത്തിയും വീടുകളുടെ ലിസ്റ്റും പരിശോധിച്ചാൽ കാറളം 5 വാർഡ് രണ്ട് കഷണങ്ങളായ് ഒരു ബന്ധവുമില്ലാതെ കാറളം, കാളിയാനം പ്രദേശം ഒറ്റപ്പെട്ടിരിക്കുകയാണ്. ഇത് പ്രകാരം നിലവിൽ 20 വാർഡായ് കിനാനൂർ കരിന്തളം പഞ്ചായത്ത് മാറിയിരിക്കുകയാണ്. ഇത്തരം ഗുരുതര ക്രമകേടിലൂടെ മർഗനിർദ്ദേശങ്ങൾ ലംഘിച്ച് വാർഡ് വിഭജനം നടത്തിയതിനെതിരെ പരാതി നല്കുമെന്നും ഇതിൽ പരിഹാരമുണ്ടായില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും, പഞ്ചായത്തിലെ വോട്ടർമാരോട് കാണിച്ച ഈ നെറികേടിനെതിരെ പ്രത്യക്ഷസമരപരിപാടികൾക്ക് രൂപം നല്കുമെന്നും നേതാക്കൾ പറഞ്ഞു. ഡിലിമിറ്റേഷൻ ചെയർമാൻ കെ പി ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ച യോഗത്തിൽ നേതാക്കളായ സി വിഭാവനൻ , ഉമേശൻ വേളൂർ , മനോജ് തോമസ്, സി ഒ സജി, സി വി ബാലകൃഷ്ണൻ,സി വി ഗോപകുമാർ, സിജോ പി ജോസഫ്, അജയൻ വേളൂർ, ശശി ചാങ്ങാട്, ബാലഗോപാലൻ കാളിയാനം തുടങ്ങിയവർ സംസാരിച്ചു.

No comments