Breaking News

നീലേശ്വരം പൊതുജന വായനശാല പ്ലാറ്റിനം ജൂബിലി, വിദ്വാൻ കെ.കെ.നായർ ജന്മശതാബ്ദി: കഥാസ്വാദന പഠനം നടത്തി

നീലേശ്വരം പടിഞ്ഞാറ്റംകൊഴുവൽ പൊതുജനവായനശാല ഗ്രന്ഥാലയം പ്ലാറ്റിനം ജൂബിലി, വിദ്വാൻ കെ.കെ.നായർ ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ഉണ്ണികളേ കഥ പറയാം എന്ന പേരിൽ കഥാസ്വാദന പരിപാടി നടത്തി. ബാലചന്ദ്രൻ എരവിൽ കഥാസ്വാദനം അവതരിപ്പിച്ചു. പ്രോഗ്രാം കമ്മിറ്റി ചെയർമാൻ വി.ശശി അധ്യക്ഷത വഹിച്ചു. സംഘാടക സമിതി ചെയർമാൻ കെ.സി. മാനവർമ രാജ, ജനറൽ കൺവീനർ എം. മധുസൂദനൻ, ലൈബ്രറി കൗൺസിൽ മേഖലാ സമിതി കൺവീനർ കെ.കെ.നാരായണൻ എന്നിവർ ആശംസകൾ നേർന്നു. പ്രോഗ്രാം കമ്മിറ്റി കൺവീനർ ഡോ.പി.രാജൻ സ്വാഗതവും കോ-ഓർഡിനേറ്റർ ടി.വേണുഗോപാലൻ നായർ നന്ദിയും പറഞ്ഞു.

No comments