Breaking News

നീലേശ്വരം കോട്ടപ്പുറം ക്ഷേത്ര പരിസരത്ത് അനുവദിച്ച മിനിമാസ് ലൈറ്റിൻ്റെ ഉദ്ഘാടനം രാജ്മോഹൻ ഉണ്ണിത്താൻ എം പി നിർവ്വഹിച്ചു.

എം പി യുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നീലേശ്വരം നഗരസഭയിലെ 22 ആം വാർഡിൽ കോട്ടപ്പുറം ക്ഷേത്ര പരിസരത്ത് അനുവദിച്ച മിനിമാസ് ലൈറ്റിൻ്റെ ഉദ്ഘാടനം രാജ്മോഹൻ ഉണ്ണിത്താൻ എം പി നിർവ്വഹിച്ചു. സ്റ്റാൻറിങ്ങ് കമ്മിറ്റി ചെയർപെഴ്സൺ വി.ഗൗരി അധ്യക്ഷത വഹിച്ചു. നഗരസഭ കൗൺസിലർ റഫീഖ് കോട്ടപ്പുറം സ്വാഗതം പറഞ്ഞു. സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻ ഷംശുദ്ദീൻ അരിഞ്ചിര, ഇ.എം. കുട്ടി ഹാജി മലപ്പിൽ സുകുമാരൻ, എൻ.പി. മുഹമ്മദ് കുഞ്ഞി ഹാജി,മുഹമ്മദ് കുഞ്ഞി പെരുമ്പ, എൽ.ബി നിസാർ, അഡ്വക്കറ്റ് നസീർ, വിനോദ് അച്ചാംതുരുത്തി, സജിത്, അനൂപ് ഓർച്ച, രാജേഷ് ഓർച്ചഎന്നിവർ പ്രസംഗിച്ചു
നഗരസഭ കൗൺസിലർ കെ.വി. ശശികുമാർ നന്ദി പറഞ്ഞു.

No comments