Breaking News

മന്ദംപുറം പള്ളി പരിസരത്ത് സ്ഥാപിച്ച മിനിമാസ് ലൈറ്റിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു.

എം പി യുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നീലേശ്വരം നഗരസഭയിലെ 32 ആം വാർഡിൽ മന്ദംപുറം പള്ളി പരിസരത്ത് സ്ഥാപിച്ച മിനിമാസ് ലൈറ്റിൻ്റെ ഉദ്ഘാടനം രാജ്മോഹൻ ഉണ്ണിത്താൻ എം പി നിർവ്വഹിച്ചു. നീലേശ്വരം നഗരസഭ ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഷംസുദ്ദീൻ അറിഞ്ചിറ അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ ഇ. ഷജീർ സ്വാഗതം പറഞ്ഞു. നഗരസഭ കൗൺസിലർമാരായ കെ.മോഹനൻ, കെ.വി.ശശികുമാർ, മടിയൻ ഉണ്ണികൃഷ്ണൻ, അഡ്വ പി കെ നസീർ. സി.മുഹമ്മദ്കുഞ്ഞി, പി. കുഞ്ഞാമു സാഹിബ്, കെ.കെ.കുമാരൻ, സി ഹംസ, സി കെ രോഹിത്ത്. ഇ അനുപ് ഓർച്ച, എം.ചന്ദ്രാവതി, കെ.മുസ്തഫ , എം ഗീത 'എന്നിവർ സംസാരിച്ചു. എം വി. ഭരതൻ നന്ദി പറഞ്ഞു.

No comments