ഭാരത് സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സിന്റെ കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലാ കബ്ബ് ബുള്‍ ബുള്‍ ഉല്‍സവ് കുമ്പളപ്പള്ളിയിൽ
ഭാരത് സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സിന്റെ കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലാ കബ്ബ് ബുള്‍ ബുള്‍ ഉല്‍സവ് നവംബര്‍ 22 നും 23 നും വിവിധ പരിപാടികളോടെ കുമ്പളപ്പള്ളി എസ് കെ ജി എം എ യു പി നടക്കും. 22 ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് രജിസ്‌ട്രേഷന്‍, ബുള്‍ബുള്‍ ഗ്രീറ്റിംഗ് ഫ്‌ലാഗ് സെറിമണി, മൂന്നു മണിക്ക് പഞ്ചായത്ത് പ്രസിഡണ്ട് ടി.കെ രവി പരിപാടി ഉദ്ഘാടനം ചെയ്യും. അഞ്ചുമണിക്ക് പ്രകൃതി യാത്ര. എട്ടുമണിക്ക് കളറാവ് ജില്ല അഡല്‍ട്ട് റിസോഴ്‌സ് കമ്മീഷണര്‍ സ്‌കൗട്ട് ജി.കെ ഗിരീഷ് ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് കുട്ടികളുടെ വിവിധ കലാപരിപാടികള്‍. 23 നു രാവിലെ 6.30ന് ബിപി സിക്‌സ്. 7 ന് സര്‍വ്വമത പ്രാര്‍ത്ഥന. എട്ടിന് ഫ്‌ലാഗ് സെറിമണി. 9 മുതല്‍ വിവിധ മല്‍സരങ്ങള്‍. രണ്ടുമണിക്ക് സമാപനം. വാര്‍ഡ് മെമ്പര്‍ കെ.വി ബാബു ഉദ്ഘാടനം ചെയ്യും. സ്‌കൂള്‍ മാനേജര്‍ കെ വിശ്വനാഥന്‍ സമ്മാനദാനം നിര്‍വഹിക്കും.
No comments