Breaking News

എ കെ പി എ നാൽപതാം കാസറഗോഡ് ജില്ലാ സമ്മേളനം നവംബർ 22 ന് കുമ്പള ഗോപാലകൃഷ്ണ ഓഡിറ്റോറിയത്തിൽ

ആൾ കേരള ഫോട്ടോ ഗ്രാഫേഴ്സ് അസോസിയേഷൻ (എ കെ പി എ) നാൽപതാം കാസറഗോഡ് ജില്ലാ സമ്മേളനം നവംബർ 22 ന് കുമ്പള ഗോപാലകൃഷ്ണ ഓഡിറ്റോറിയത്തിൽ വച്ചു നടക്കും.
 രാവിലെ 9 മണിക്ക് പതാക ഉയർത്തൽ 9.30 ന് ഫോട്ടോ പ്രദർശനം. ഉദ്ഘാടനം
എ കെ എം അഷ്റഫ് മഞ്ചേശ്വരം എംഎൽഎ നിർവഹിക്കും.
ട്രേഡ് ഫെയർ ഉദ്ഘാടനം എ കെ പി എ സംസ്ഥാന ട്രഷറർ ഉണ്ണി കൂവോട് നിർവഹിക്കും. 10 മണിക്ക് നടക്കുന്ന പൊതുസമ്മേളനം ജില്ലാ പ്രസിഡന്റ് കെ സി എബ്രഹാമിന്റെ അധ്യക്ഷതയിൽ പ്രമുഖ മലയാള സാഹിത്യകാരൻ അംബികസുതൻ മാങ്ങാട് ഉദ്ഘാടനം ചെയ്യും. എ കെ പി എ സംസ്ഥാന പ്രസിഡണ്ട് എ.സി ജോൺസൺ മുഖ്യ അതിഥിയായി പങ്കെടുക്കും. സംസ്ഥാന സാന്ത്വനം ചെയർമാൻ സജീഷ് മണി, സംസ്ഥാന സെക്രട്ടറി ഹരീഷ് പാലക്കുന്ന്, സംസ്ഥാന കമ്മിറ്റി അംഗം പ്രശാന്ത് കെ വി , സുഗുണൻ ഇരിയ, സുനിൽകുമാർ പി ടി തുടങ്ങിയവർ പങ്കെടുക്കും സമ്മേളനത്തോടനുബന്ധിച്ച് കുമ്പള ടൗൺ കേന്ദ്രീകരിച്ച് പ്രകടനം ഉണ്ടായിരിക്കും. 
 അന്നേ ദിവസം ജില്ലയിലെ എ കെ പി എ സ്റ്റുഡിയോകൾക്കും, അനുബന്ധ സ്ഥാപനങ്ങൾക്കും അവധി ആയിരിക്കും.
സമ്മേളന നഗരിയിൽ 12ഓളം വിവിധ സ്റ്റാളുകളെ അണിനിരത്തിക്കൊണ്ട് ട്രേഡ് ഫെയർ* ഉണ്ടായിരിക്കും കൂടാതെ സർക്കാർ ക്ഷേമനിധി കുടിശ്ശിക* അടക്കുന്നതിന് പ്രത്യേക കൗണ്ടർ ഉണ്ടായിരിക്കും.

No comments