Breaking News

നെഹ്റുവിൻ്റെ ജന്മദിനം നീലേശ്വരം മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി ആചരിച്ചു.

രാഷ്ട്ര ശില്പിയും, മുൻ പ്രധാനമന്ത്രിയുമായ പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിൻ്റെ ജന്മദിനം നീലേശ്വരം മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി ആചരിച്ചു. ഛായാചിത്രത്തിന് മുമ്പിൽ പുഷ്പാർച്ചനയും, അനുസ്മരണ യോഗവും നടത്തി.
മണ്ഡലം പ്രസിഡൻ്റ് എറുവാട്ട് മോഹനൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡൻ്റ് മഡിയൻ ഉണ്ണികൃഷ്ണൻ, ദലിത് കോൺഗ്രസ്സ് ജില്ലാ പ്രസിഡൻ്റ് പി.രാമചന്ദ്രൻ,നഗരസഭ പാർലമെൻ്ററി പാർട്ടി ലീഡർ ഇ.ഷജീർ , നേതാക്കളായ സി.വിദ്യാധരൻ, പി. പുഷ്ക്കരൻ, വി വി സജ്ജയ് കുമാർ, കെ. കുഞ്ഞികൃഷ്ണൻ, കെ. ഭാസ്ക്കരൻ, രവീന്ദ്രൻ കൊക്കോട്ട്, എ.ഗംഗാധരൻ നായർ, ഷംസു മൂലപ്പള്ളി, കെ.പി ശശി, കെ.എം രവീന്ദ്രൻ, കെ.കമലാക്ഷൻ നായർ തേർവയൽ, ഇ.കെ. സുബൈർ എന്നിവർ സംസാരിച്ചു.

No comments