Breaking News

എകെപിഎ നീലേശ്വരം യൂണിറ്റ് ശിശുദിനത്തിൽ അങ്കണവാടി കുട്ടികൾക്ക് കളിപ്പാട്ടങ്ങൾ സമ്മാനിച്ച് മധുരപലഹാരങ്ങൾ നൽകി.

ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ - എകെപിഎ നീലേശ്വരം യൂണിറ്റ് ശിശുദിനത്തിൽ ചിറപ്പുറം ആലിങ്കീഴിൽ അങ്കണവാടി കുട്ടികൾക്ക് കളിപ്പാട്ടങ്ങൾ സമ്മാനിച്ച് മധുരപലഹാരങ്ങൾ നൽകി.
നീലേശ്വരം നഗരസഭ കുടുബശ്രീ സിഡിഎസ് ചെയർപേഴ്സൺ പി.എം. സന്ധ്യ ഉദ്ഘാടനം ചെയ്തു. വിജയൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. എകെപിഎ സംസ്ഥാന കമ്മിറ്റി അംഗം പ്രശാന്ത് തൈക്കടപ്പുറം, നീലേശ്വരം യൂണിറ്റ് പ്രസിഡന്റ ഹരീഷ് ചൈത്രം, ഭാരവാഹികളായ വേണു ഭാവന, വിനു ഹരിത, സുമു, പത്മജ ബാബു അങ്കണവാടി വെൽഫെയർ കമ്മിറ്റി അംഗങ്ങളായ ഗോപിനാഥൻ, കൃഷ്ണൻ എന്നിവർ ആശംസകൾ നേർന്നു.
അങ്കണവാടി അധ്യാപിക എ.ടി.സുഷമ സ്വാഗതവും ഹെൽപ്പർ ജോളി അഗസ്റ്റിൻ നന്ദിയും പറഞ്ഞു. അങ്കണവാടി ഹെൽപ്പർ ജോളി അഗസ്റ്റിന് സംസ്ഥാന അവാർഡ് ലഭിച്ച സമയത്ത് എകെപിഎ ഇവരെ അനുമോദിച്ചിരുന്നു. അനുമോദന ചടങ്ങിലാണ് ഇവർ കുട്ടികൾക്ക് കളിപ്പാട്ടങ്ങൾ ആവശ്യമുള്ള കാര്യം ഭാരവാഹികളുടെ ശ്രദ്ധയിൽ പെടുത്തിയത്. ഇതനുസരിച്ചാണ് ശിശുദിനത്തിൽ കളിപ്പാട്ടങ്ങളുമായി അങ്കണവാടിയിലെത്തിയത്.

No comments