Breaking News

ഓരി വിഷ്ണുമൂർത്തി ക്ഷേത്രത്തിൽ മേൽപന്തൽ സമർപ്പണവും സാംസ്കാരിക സദസ്സും സംഘടിപ്പിച്ചു.

ഓരി വിഷ്ണുമൂർത്തി ക്ഷേത്രത്തിൽ മേൽപന്തൽ സമർപ്പണവും സാംസ്കാരിക സദസ്സും സംഘടിപ്പിച്ചു. ക്ഷേത്രം തന്ത്രി തരണനെല്ലൂർ പത്മനാഭൻ ഉണ്ണി നമ്പൂതിരിപ്പാട് നിലവിളക്ക് കൊളുത്തി ഉൽഘാടനം നിർവ്വഹിച്ചു. തുടർന്ന് നടന്ന സാംസ്കാരിക പരിപാടി പടന്ന പഞ്ചായത്ത് പ്രസിഡണ്ട് മുഹമ്മദ് അസ്ലം ഉൽഘാടനം ചെയ്തു. കാസർഗോഡ് ഡി.വൈ എസ് പി സി.കെ സുനിൽ കുമാർ വിവിധ മേഖലകളിൽ കഴിവ് തെളിയച്ചവരെ അനുമോദിച്ചു.ഡോ.വി.ജയരാജൻ മുഖ്യപ്രഭാഷണം നടത്തി. കെ.വി അമ്പാടി, എം.പി. ഗീത, യു.കെ മുസ്താക്ക്, കെ.ബാലകൃഷ്ണൻ, എം.വിജയൻ പണിക്കർ, എന്നിവർ സംസാരിച്ചു. ക്ഷേത്രം സെക്രട്ടറി പി.പി സജീവൻ സ്വാഗതവും, ആഘോഷ കമ്മിറ്റി സെക്രട്ടറി കെ.വി രാജൻ നന്ദിയും പറഞ്ഞു. തുടർന്ന് ഓരി വിഷ്ണുമൂർത്തി ക്ഷേത്രം വനിതാ വേദിയുടെ ഫ്യൂഷൻ ഡാൻസ്, ഒരിയര അംബേദ്കർ വനിതാ വേദിയുടെ കൈക്കൊട്ടിക്കളി, തുരുത്തി വനിതാവേദിയുടെ ശിങ്കാരിമേളം എന്നിവ അരങ്ങേറി

No comments