Breaking News

നീലേശ്വരം ചോയ്യംകോട് പോണ്ടി ഗുളികൻ ദേവസ്ഥാനത്തിൻ്റെ കുറ്റിയടിക്കൽ കർമ്മം നടത്തി.

നീലേശ്വരം ചോയ്യംകോട് പോണ്ടി ഗുളികൻ ദേവസ്ഥാനത്തിൻ്റെ കുറ്റിയടിക്കൽ കർമ്മം നടത്തി. രാമചന്ദ്രൻ ആചാരിയുടെ കാർമ്മികത്വത്തിലാണ് ചടങ്ങ് നടത്തിയത്. 65 വർഷമായി മുടങ്ങി കിടന്ന ഗുളികൻ ദേവസ്ഥാനത്തിൻ്റെ പുനരുദ്ധാരണത്തിനായി പ്രദേശവാസികളുടെ യോഗം വിളിച്ച് ചേർത്ത് കമ്മിറ്റി രൂപീകരിച്ച്
നടയിൽ പ്രശ്ന ചിന്ത പ്രകാരം ബാലാലയ പ്രതിഷ്ഠ നടത്തുകയും ചെയ്തിരുന്നു. കുറ്റിയടിക്കൽ കർമ്മത്തിൽ ദേവസ്ഥാന കമ്മറ്റി ഭാരവാഹികളും നാട്ടുകാരും സംബന്ധിച്ചു.

No comments