Breaking News

ഗവ:ഹയർ സെക്കൻഡറി സ്കൂൾ ഉദിനൂർ സ്റ്റുഡൻ്റ് പോലീസ് കേഡറ്റിന്റെ നേതൃത്വത്തിൽ സ്കൂളിലേക്ക് ഉള്ള സൈക്കിൾ കൂടാരത്തിലേക്കുള്ള ധനശേഖരണാർത്ഥം സ്നേഹക്കട തുറന്നു.

കാസർഗോഡ് റവന്യൂ ജില്ലാ കലോത്സവത്തോട്ടനുബന്ധിച്ച് ഗവ:ഹയർ സെക്കൻഡറി സ്കൂൾ ഉദിനൂർ സ്റ്റുഡൻ്റ് പോലീസ് കേഡറ്റിന്റെ നേതൃത്വത്തിൽ സ്കൂളിലേക്ക് ഉള്ള സൈക്കിൾ കൂടാരത്തിലേക്കുള്ള ധനശേഖരണാർത്ഥം സ്നേഹക്കട തുറന്നു.
സ്നേഹക്കടയുടെ ഉദ്ഘാടനം അഡിഷണൽ എസ് പി. ബാലകൃഷ്ണൻ. പി നിർവ്വഹിച്ചു. ചടങ്ങിൽ ചന്തേര എസ്ഏച്ച്ഒ പ്രശാന്ത്, എ ഡി എൻ ഒ തമ്പാൻ, സ്കൂൾ പ്രിൻസിപ്പൽ ലീന, എച്ച് എം സുബൈദ, പി ടി എ പ്രസിഡന്റ്‌ സുരേഷ്, എസ് പി സി യുടെ സ്കൂൾ ചുമതലയുള്ള ഷിബു. കെ, വിജയശ്രീ, എസ് പി സി കേഡറ്റ് , അധ്യാപകർ, രക്ഷിതാക്കൾ, പോലീസ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

No comments