Breaking News

കേരള ദിനേശ് ബീഡി നീലേശ്വരം മാർക്കറ്റ് ബ്രാഞ്ചിൽ വിരമിക്കുന്ന സുനിത രത്നാകരന് യാത്രയയപ്പ് നൽകി

കേരള ദിനേശ് ബീഡി നീലേശ്വരം മാർക്കറ്റ് ബ്രാഞ്ചിൽ നിന്നും സർവ്വീസ്സ് പൂർത്തിയാക്കി ജോലിയിൽ നിന്നും വിരമിക്കുന്ന സുനിത രത്നാകരന് നേഷണൽ ബീഡി ആന്റ് സിഗാർവർക്കേഴ്സു് യൂനിയൻ ജില്ലാ ഭാരവാഹികളും സഹപ്രവർത്തകരും ചേർന്ന് യാത്രയയപ്പ് നൽകി. യാത്രയയപ്പ് യോഗം ക്ഷേമനിധി ബോർഡ് അംഗവും, ഐ.എ.ടി.യു.സി.സംസ്ഥാന കമ്മറ്റി മെമ്പറുമായ കെ.എം.ശ്രീധരൻ ഉത്ഘാടനം ചെയ്തു. വി കെ.കുഞ്ഞിരാമന്റെ അദ്ധ്യക്ഷത വഹിച്ചു. എറുവാട്ട് മോഹനൻ, കൗൺസിലർ ഭരതൻ, വിദ്യാധരൻ' സി., കെ.സുകുമാരൻ, ടി.സുധാകരൻ, എൻ.സി. രാജു, എം.ശൈലജ -ടി.കെ. സരസ്വതി., യു.കെ.ഉഷ ,ബേബികാരിയിൽ, എന്നിവർ സംസാരിച്ചു. സുനിതാരത്നാകരൻ സ്വീകരണത്തിന് നന്ദി പറഞ്ഞു.

No comments