നിലേശ്വരം വെടിക്കെട്ട് ദുരന്തം:സർക്കാർ പ്രഖ്യാപിച്ച സാമ്പത്തിക സഹായ വിതരണം ത്വരിതപ്പെടുത്തണം
നീലേശ്വരം വെടിക്കെട്ട് ദുരന്തത്തിൽ പെട്ടവർക്ക് സർക്കാർ പ്രഖ്യാപിച്ച സാമ്പത്തിക സഹായം കാലതാമസം കൂടാതെ വിതരണം ചെയ്യാൻ സത്വര നടപടി സ്വീകരിക്കണമെന്ന് മുസ്ലിം ലീഗ് തൃക്കരിപൂർ നിയോജക മണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
നീലേശ്വരം വെടിക്കെട്ട് ദുരന്തത്തിൽ മരണപ്പെട്ടവർക്കും, ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് എം.ബി. യൂസഫ് ഹാജി, മുൻ മന്ത്രി എം.ടി. പത്മ എന്നിവരുടെ നിര്യാണത്തിലും യോഗം അനുശോചിച്ചു.
മംഗലാപുരം വിമാന അപകടം സംഭവിച്ചിട്ട് 9 വർഷം കഴിഞ്ഞിട്ടും നഷ്ടപരിഹാരത്തിനായി ബന്ധുക്കൾ ഇപ്പോഴും കോടതി കയറിയിറങ്ങുന്നത് അത്യന്തം,. ഖേദകരമാണന്നും ഈ വിഷയത്തിൽ പാർലിമെന്റ് അംഗങ്ങൾ യോജിച്ച നീക്കം നടത്തണമെന്നും യോഗം ആവശ്യപ്പെട്ടു.
പ്രസിഡന്റ പി.കെ.സി. റഊഫ് ഹാജി അദ്ധ്യക്ഷത വഹിച്ചു.
ജനറൽ സിക്രട്ടറി സത്താർ വടക്കുമ്പാട് ആമുഖ ഭാഷണം നടത്തി.
സംസ്ഥാന സിക്രട്ടറിയേറ്റ മെമ്പർ വി.കെ.പി. ഹമീദലി ഉൽഘാടനം ചെയ്തു.
ജില്ലാ സിക്രട്ടറിമാരായ എ.ജി.സി. ബഷീർ, ടി.സി.എ.റഹ്മാൻ അശ്റഫ് പള്ളിക്കണ്ടം, എം.ടി. ജമ്പാർ, എ.സി. അത്താവുള്ള മാസ്റ്റർ. പി.കെ.ലത്തീഫ്, ലത്തീഫ് നീലഗിരി, എൻ കെ പി.മുഹമ്മദ് കുഞ്ഞി, റഫീഖ് കോട്ടപ്പുറം, എ. മുസ്തഫ ഹാജി, പി.വി.മുഹമ്മദ് അസ്ലം, പി.കെ.സി. കുഞ്ഞബ്ദുല്ല, ജാതിയിൽ അസിനാർ, മുഹമ്മദ് കൂളിയാട്, നിസാം പട്ടേൽ പ്രസംഗിച്ചു.
No comments