അനധികൃത മത്സ്യ ബന്ധനം നടത്തിയ കർണാടക ബോട്ട് പിടികൂടി 2.5 ലക്ഷം രൂപ പിഴ ഈടാക്കി ഫിഷറീസ് വകുപ്പ്.
അനധികൃത മത്സ്യ ബന്ധനം നടത്തിയ കർണാടക ബോട്ട് പിടികൂടി 2.5 ലക്ഷം രൂപ പിഴ ഈടാക്കി ഫിഷറീസ് വകുപ്പ്.
കോസ്റ്റൽ പൊലിസ് , മറൈൻ എൻഫോഴ്സ്മെൻ്റ്, ഫിഷറീസ് വകുപ്പ് എന്നിവർ സംയുക്തമായി നടത്തിയ രാത്രികാല പെട്രോളിംഗിലാണ് ബോട്ടു പിടി കൂടിയത്. ചൊവ്വാഴച്ച രാത്രി കാഞ്ഞങ്ങാട്
ഒഴിഞ്ഞവളപ്പ് തീരത്ത് നിന്ന് 4 നോട്ടിക്കൽ മൈലിനുള്ളിൽ തീരത്തോട് ചേർന്ന് രാത്രിക്കാല ട്രോളിങ്ങ് നടത്തിയതിനു കേരള സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമപ്രകാരമാണ് നടപടി. കർണാടക ഉടുപ്പിയിൽ നിന്നുള്ള സീ ഡയമണ്ട് ബോട്ട് ഉടമക്കെതിരെയാണ് അഡ്ജുഡിക്കേഷൻ നടപടികൾക്ക് ശേഷം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ കെ എ ലബീബാണ് പിഴ വിധിച്ചത്.
ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ തസ്നിമ ബീഗത്തിൻ്റെ നിർദ്ദേശ പ്രകാരം കുമ്പള മത്സ്യഭവൻ ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസറായ ഷിനാസിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് ബോട്ടുകൾ പിടികൂടിയത്.മറൈൻ എൻഫോഴ്‌സ്മെൻ്റ് വിംഗിലെ ശരത്ത് കുമാർ കെ വി, തൃക്കരിപ്പൂർ കോസ്റ്റൽ പൊലിസ് സ്റ്റേഷനിലെ ജിസിപിഒ രതീഷ്,ബേക്കൽ കോസ്റ്റൽ പൊലിസ് സ്റ്റേഷനിലെ ജിസിപിഒ രതീഷ് കുമ്പള കോസ്റ്റൽ പോലീസ് സ്റ്റേഷനിലെ ജിസിപിഒ സുമേഷ്, സീ റെസ്ക്യു ഗാർഡ്മാരായ മനു, സേതുമാധവൻ, അജീഷ് കുമാർ, ശിവകുമാർ, സ്രാങ്ക് ഷൈജു എഞ്ചിൻ ഡ്രൈവർ കണ്ണൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു. നിയമലംഘനം നടത്തി കേരള തീരത്ത് മത്‍സ്യബന്ധനം നടത്തുന്ന ബോട്ടുകൾക്ക് എതിരെ ശക്തമായ നടപടികൾ ഉണ്ടാകുമെന്ന് കാസറഗോഡ് ജില്ല ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.
No comments