Breaking News

നീലേശ്വരം പടിഞ്ഞാറ്റം കൊഴുവൽ ജീവൻധാര ക്ലബ്ബും ബി സ്മാർട്ട്‌ അബാക്കസും അനുമോദനസദസ്സ് സംഘടിപ്പിച്ചു.

നീലേശ്വരം പടിഞ്ഞാറ്റം കൊഴുവൽ ജീവൻധാര ക്ലബ്ബും ബി സ്മാർട്ട്‌ അബാക്കസും സംയുക്തമായി അനുമോദനസദസ്സ് 
സംഘടിപ്പിച്ചു. നീലേശ്വരം നഗര സഭ മൂന്നാം വാർഡ് കൗൺസിലർ ഷീബ ടി വി ഉദ്ഘാടനവും, ഉപഹാരസമർപ്പണവും നടത്തി. ജീവൻധാര പ്രസിഡന്റ്‌ ടി.വി രാജീവന്റെ അധ്യക്ഷത വഹിച്ചു.  
കണ്ണൂർ ക്രൈംബ്രാഞ്ച് സിവിൽ പോലീസ് ഓഫീസർ ശ്രീനാഥ് പി ആർ മുഖ്യാതിഥി ആയിരുന്നു.
ജീവൻധാര വനിതാ വേദി പ്രസിഡന്റ്‌ 
അഡ്വ :ശ്രീജ ജയമോഹൻ, ബി സ്മാർട്ട്‌ അബാക്കസ് പ്രൊജക്റ്റ്‌ മാനേജർ റിയാസ്. പി എന്നിവർ സംസാരിച്ചു. ജീവൻധാര സെക്രട്ടറി മനോജ്‌ കുമാർ ടി സ്വാഗതവും,അബാക്കസ് ട്രെയിനർ രേണുക. എ നന്ദിയും പറഞ്ഞു. രാജേഷ് കരിങ്ങാട്ട്, ശ്രീകാന്ത്. പി.ആർ, അഖിൽ.എ, അരുൺ അറുവാത്ത്, ജയകൃഷ്‌ണൻ.വി, രഞ്ജിത്ത്. കെ, വിനോദ്. കെ. പി, സുധീഷ് കരിങ്ങാട്ട് എന്നിവർ നേതൃത്വം നൽകി.

No comments