Breaking News

മോഷണങ്ങൾ തടയാനുള്ള മുൻകരുതൽ നടപടകളുമായി നീലേശ്വരം ജനമൈത്രി പോലീസ്,

മോഷണങ്ങൾ തടയാനുള്ള മുൻകരുതൽ നടപടികൾ സ്വീകരിക്കാനായി നീലേശ്വരം ജനമൈത്രി പോലീസ്, സ്റ്റേഷൻ പരിധിയിലെ ധനകാര്യ സ്ഥാപനങ്ങളുടെ മേധാവികൾ, കച്ചവട സ്ഥാപന ഉടമകൾ എന്നിവരുടെ യോഗം വിളിച്ചു ചേർത്തു. നീലേശ്വരം ഇൻസ്പെക്ടർ നിബിൻ ജോയ് നീലേശ്വരം വ്യാപാരഭവനിൽ വിളിച്ചു ചേർത്ത യോഗത്തിൽ ധനകാര്യ വ്യാപാര സ്ഥാപനങ്ങളിൽ സി സി ടി വി ക്യാമറകൾ സ്ഥാപിക്കാൻ തീരുമാനിച്ചു. പോലീസിൻ്റെ മുൻകരുതൽ പ്രവർത്തനങ്ങൾ യോഗം പൂർണ്ണ പിന്തുണ നൽകി. യോഗത്തിൽ വാർഡ് മെമ്പർ ഇ.ഷജീർ, സ്റ്റേഷൻ സബ് ഇൻസ്പെക്ടർ എം വി വിഷ്ണുപ്രസാദ് എന്നിവർ സംസാരിച്ചു. ജനമൈത്രി ബീറ്റ് ഓഫീസർമാരായ ദിലീഷ്കുമാർ പള്ളിക്കൈ സ്വാഗതവും രാജേഷ് കുഞ്ഞി വീട്ടിൽ നന്ദിയും പറഞ്ഞു.

No comments