Breaking News

ജില്ലാ സ്‌കൂൾ കലോത്സവം: എംപിയുടെ ഇടപെടലിൽട്രെയിനുകൾക്ക് താൽക്കാലിക സ്റ്റോപ്

കാസറഗോഡ് ജില്ലാ സ്‌കൂൾ കലോത്സവം ഇന്ന് ഉദിനൂരിൽ തുടങ്ങാനിരിക്കെ കലോത്സവ നഗരിയുടെ സമീപത്തെ റെയിൽവേ സ്റ്റേഷനുകളായ തൃക്കരിപ്പൂരിലും ചെറുവത്തൂരിലും വിവിധ ട്രെയിനുകൾക്ക് താൽക്കാലിക സ്റ്റോപ് അനുവദിച്ചതായി രാജ്‌മോഹൻ ഉണ്ണിത്താൻ എം പി അറിയിച്ചു.
ഈ ആവശ്യമുന്നയിച്ച് റെയിൽവേ അധികൃതരുമായി ബന്ധപ്പെട്ട് അടിയന്തിര ഇടപെടലുകൾ നടത്തിയിരുന്നതായും എംപി അറിയിച്ചു. നവംബർ 30 വരെയാണ് കലോത്സവം. രാവിലെയും വൈകുന്നേരവുമുള്ള
എഗ്മൂർ എക്സ്പ്രസ്, രാവിലെ
ഏറനാട് എക്സ്പ്രസ് എന്നിവക്കാണ് കലോൽസവം നടക്കുന്ന 26 മുതൽ 30 വരെ തൃക്കരിപ്പൂർ സ്റ്റേഷനിൽ താൽക്കാലിക
സ്റ്റോപ്പ് അനുവദിച്ചത്.

No comments