Breaking News

കോട്ടപ്പുറത്ത് നടക്കുന്ന നീലേശ്വരം ഏരിയാ സമ്മേളനത്തിന് കൊടി ഉയർന്നു.

കോട്ടപ്പുറത്ത് നടക്കുന്ന നീലേശ്വരം ഏരിയാ സമ്മേളനത്തിന് കൊടി ഉയർന്നു. പ്രതിനിധി സമ്മേളനം ഇന്ന് രാവിലെ 10 ന് ഏ.കെ നാരായണൻ, കെ കുഞ്ഞിരാമൻ നഗറിൽ സംസ്ഥാനക്കമ്മറ്റിയംഗം കെ പി സതീഷ് ചന്ദ്രനും പൊതുസമ്മേളനം 27 ന് 4 ന് നീലേശ്വരം പാലസ് ഗ്രൗണ്ടിലെ കോടിയേരി ബാലകൃഷ്ണൻ നഗറിൽ കേന്ദ്രക്കമ്മറ്റിയംഗം ഇ പി ജയരാജനും ഉദ്ഘാടനം ചെയ്യും. വളണ്ടിയർ മാർച്ചും പ്രകടനവും 3.30 ന് മാർക്കറ്റ് ജംഗ്ഷൻ കേന്ദ്രീകരിച്ച് പുറപ്പെടും. ഏരിയ കമ്മിറ്റി അംഗങ്ങളുൾപ്പെടെ 150 പ്രതിനിധികൾ പങ്കെടുക്കും. കാലിച്ചാ മരം കെ ചിണ്ടേട്ടൻ സ്മൃതി മണ്ഡപത്തിൽ നിന്ന് പ്രതിനിധി സമ്മേളന നഗരിയിൽ ഉയർത്താനുള്ള പതാക ജാഥ ജില്ലാ സെക്രട്ടറിയേറ്റംഗം വി വി രമേശൻ ഉദ്ഘാടനം ചെയ്ത് ജാഥാ ലീഡർ പാറക്കോൽ രാജനെ ഏൽപ്പിച്ചു. ടി പി ശാന്ത അധ്യക്ഷയായി. ടി വി ശാന്ത, കെ ലക്ഷ്മണൻ, കയനി മോഹനൻ, എം വി രതീഷ് എന്നിവർ സംസാരിച്ചു. വരയിൽ രാജൻ സ്വാഗതം പറഞ്ഞു. പൊതുസമ്മേളന നഗരിയിൽ ഉയർത്താനുള്ള പതാക പുളിക്കാൽ കുണ്ടേൻമൂലയിൽ കെ എം കുഞ്ഞിക്കണ്ണൻ സ്മൃതി മണ്ഡപത്തിൽ ജില്ലാ സെക്രട്ടറിയേറ്റംഗം സി പ്രഭാകരൻ ഉദ്ഘാടനം ചെയ്ത് ഏരിയ കമ്മിറ്റി അംഗം മടത്തിനാട്ട് രാജനെ ഏൽപ്പിച്ചു. എ സി അംഗം കെ സുജാത അധ്യക്ഷയായി. എ സി അംഗങ്ങളായ കെ നാരായണൻ, വി പ്രകാശൻ, കെ എം വിനോദ് ,കെ വി പ്രമോദ് എന്നിവർ സംസാരിച്ചു. മടിക്കൈ സെൻറർ ലോക്കൽ സെക്രട്ടറി കെ എം ഷാജി സ്വാഗതം പറഞ്ഞു. പൊതുസമ്മേളന നഗരിയിൽ ഉയർത്താനുള്ള കൊടിമരം കയ്യൂർ രക്തസാക്ഷി പാലായി പള്ളിക്കാൽ അബൂബക്കർ സ്മൃതി മണ്ഡപത്തിൽ നിന്ന് ജില്ലാ സെക്രട്ടറിയേറ്റംഗം വി കെ രാജൻ ഉദ്ഘാടനം ചെയ്ത് കരുവക്കാൽ ദാമോദരനെ ഏൽപ്പിച്ചു. എം വി രാജീവൻ അധ്യക്ഷനായി. വി വി രമേശൻ, എം രാജൻ, ടി വി ശാന്ത, കെ ലക്ഷ്മണൻ, എന്നിവർ സംസരിച്ചു. പി മനോഹരൻ സ്വാഗതം പറഞ്ഞു. പ്രതിനിധി സമ്മേളന നഗരിയിൽ ഉയർത്താനുള്ള കൊടിമരം കണിച്ചിറ കെ ബാലകൃഷ്ണൻ്റെ സ്മൃതി മണ്ഡപത്തിൽ ജില്ലാ സെക്രട്ടറിയേറ്റംഗം സാബു അബ്രഹാം ഉദ്ഘാടനം ചെയ്ത് പി പി മുഹമ്മദ് റാഫിയെ എൽപ്പിച്ചു. എൻ പി അഷറഫ് അധ്യക്ഷനായി. പി വി സതീശൻ സ്വാഗതം പറഞ്ഞു. ദീപശിഖ ചാത്തമത്ത് കെ അമ്പാടി സ്മൃതി മണ്ഡപത്തിൽ ജില്ലാക്കമ്മറ്റിയംഗം പി ബേബി ഉദ്ഘാടനം ചെയ്ത് കെ പി രവീന്ദ്രനെ ഏൽപിച്ചു. ഇ ചന്ദ്രമതി അധ്യക്ഷയായി. പ്രൊഫ. കെ പി ജയരാജൻ സംസാരിച്ചു. ടി ജി ഗംഗാധരൻ സ്വാഗതം പറഞ്ഞു. നീലേശ്വരം എൻ ജി കമ്മത്ത് സ്മൃതി മണ്ഡപത്തിൽ ജില്ലാ കമ്മറ്റിയംഗം എം ലക്ഷ്മി ഉദ്ഘാടനം ചെയ്ത് കെ വി ദാമോദരൻ ഏറ്റുവാങ്ങി. കെ രഘു അധ്യക്ഷനായി. കെ വി അഭിലാഷ്, ഒ വി രവീന്ദ്രൻ സംസാരിച്ചു. എ വി സുരേന്ദ്രൻ സ്വാഗതം പറഞ്ഞു.
എൻ കെ കുട്ടേട്ടൻ സ്മൃതി മണ്ഡപത്തിൽ ഏരിയാ സെക്രട്ടറി എം രാജൻ ഉദ്ഘാടനം ചെയ്ത് കെ ലക്ഷ്മണനെ ഏൽപ്പിച്ചു. കെ രാഘവൻ അധ്യക്ഷനായി. പി വി ശൈലേഷ് ബാബു സ്വാഗതം പറഞ്ഞു.
തുടർന്ന് അത്ലറ്റുകൾ, വളണ്ടിയർ, മോട്ടോർ ബൈക്ക് എന്നിവയുടെ അകമ്പടിയോടെ സമ്മേളന നഗറുകളിൽ എത്തിച്ചേർന്നു.
പൊതുസമ്മേളന നഗരിയിൽ സംഘടക സമിതി ചെയർപെഴ്സേൺ ടി വി ശാന്ത പതാക ഉയർത്തി.

No comments