Breaking News

നീലേശ്വരം നഗരസഭയിൽ രണ്ട് പുതിയ വാർഡുകൾരാങ്കണ്ടവും നീലേശ്വരം സെൻട്രലും- ആകെ വാർഡുകൾ 34

തദ്ദേശ തിരഞ്ഞെടുപ്പിനു മുന്നോടിയായി നീലേശ്വരം നഗരസഭയിലെ വാർഡ് വിഭജനത്തിന്റെ അതിർത്തി നിർണയം പൂർത്തിയായി കരട് വിജ്ഞാപനമിറങ്ങി.
നീലേശ്വരം നഗരസഭയുടെ രൂപീകരണ കാലം മുതലുണ്ടായിരുന്ന 32 വാർഡുകൾ ഇക്കുറി രണ്ടെണ്ണം വർധിച്ച് 34 വാർഡുകൾ ആകും. നീലേശ്വരം സെൻട്രലും രാങ്കണ്ടവുമാണ് പുതുതായി വരുന്ന വാർഡുകൾ. വടക്ക് നീലേശ്വരം കൊഴുന്തിൽ, കിഴക്കൻകൊഴുവൽ എൻഎസ്എസ് ഓഡിറ്റോറിയം, മന്നൻപുറത്തുകാവിനു സമീപത്തെ റെയിൽവേ ലൈൻ വരെയും കിഴക്ക് റെയിൽ, രാജാ റോഡ്, എൻഎസ് സി ബാങ്ക് റോഡ്, തെക്ക് എസ് എസ് കലാമന്ദിർ, ശ്രീവത്സം, സി എസ് ഐ പള്ളി, തേർവയൽ റോഡ്, അമ്പലം കിള, തെരു റോഡ,് വ്യാപാരഭവൻ റോഡ്, പടിഞ്ഞാറ് ചന്ത- മൂലപ്പള്ളി റോഡ്, കക്കോട്ടി കിള- ചിറ റോഡ് എന്നിങ്ങനെയാണ് പുനർനിർണയത്തിൽ നാലാം വാർഡ് ആയ നീലേശ്വരം സെൻട്രൽ വാർഡിന്റെ അതിർത്തികൾ.
ഏഴാം വാർഡ് ആയാണ് രാങ്കണ്ടം എന്ന പേരിൽ പുതിയ വാർഡ് വരുന്നത്. വടക്ക് ചിറപ്പുറം തോട്, പുതിയപറമ്പത്ത് കാവ്, വയൽ- ചിറപ്പുറം റോഡ്, കിഴക്ക് പത്തിലക്കണ്ടം പട്ടേന റോഡ്, പട്ടേന കോൺവെന്റ് ജംഗ്ഷൻ റോഡ്, പട്ടേന- മുങ്ങത്ത് റോഡ്, തെക്ക് ആരാധന ഓഡിറ്റോറിയം- പത്തിലക്കണ്ടം റോഡ്, പടിഞ്ഞാറ് ചാളക്കടവ് റോഡ്, ഇടത്തോട് റോഡ് എന്നിവയാണ് ഈ വാർഡിന്റെ അതിർത്തികൾ. നീലേശ്വരം ടൗൺ വാർഡ് ഇതനുസരിച്ച് 34-ാം വാർഡ് ആകും.

No comments