Breaking News

നീലേശ്വരം പട്ടേന അരയാക്കിൽ വീരഭദ്ര സ്വാമി ക്ഷേത്രം ഉത്സവം നവംബർ 25 ന്

നീലേശ്വരം പട്ടേന അരയാക്കിൽ വീരഭദ്ര സ്വാമി ക്ഷേത്രം ഉത്സവം നവംബർ 25 തിങ്കളാഴ്ച വിവിധ ചടങ്ങുകളോടെ നടക്കും. ക്ഷേത്രം തന്ത്രി കോറമംഗലം ദാമോധരൻ നമ്പൂതിരി പൂജകൾക്ക് കാർമ്മികത്വം വഹിക്കും. രാവിലെ 5 മണിക്ക് നട തുറക്കൽ, അഭിഷേകം,ഗണപതി ഹോമം, ഉഷ:പൂജ, നവകം പഞ്ചഗവ്യ പൂജ, കലശാഭിഷേകം ഉച്ച പൂജ. തുടർന്ന് പ്രസാദ വിതരണം. വൈകുന്നേരം 3 മണിക്ക് തായമ്പക. തുടർന്ന് വൈകുന്നേരം 5 മണിക്ക് തിടമ്പ് നൃത്തം-ബ്രഹ്‌മശ്രീ വെതിരമന കേശവൻ നമ്പൂതിരി.

No comments