Breaking News

കിനാനൂര്‍-കരിന്തളം പഞ്ചായത്തിലെ 11 പൊതു വിദ്യാലയങ്ങളും ഹരിത വിദ്യാലയങ്ങളായി പ്രഖ്യാപിച്ചു.

കിനാനൂര്‍-കരിന്തളം പഞ്ചായത്തിലെ 11 പൊതു വിദ്യാലയങ്ങളും ഹരിത വിദ്യാലയങ്ങളായി പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.രവി പ്രഖ്യാപിച്ചു.
സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ അജിത്ത് കുമാര്‍ അധ്യക്ഷത വഹിച്ചു. വിദ്യാര്‍ത്ഥികളായ കാര്‍ത്തിക് പി, ശ്രീപാര്‍വതി, റന ഫാത്തിമ, അഭിനന്ദ, ഇഷനന്ദ, ഗായത്രി പി. ആര്‍ എന്നിവരടങ്ങുന്ന പാനലാണ് യോഗം നിയന്ത്രിച്ചത്. കടലാസുകള്‍ ഹരിത കര്‍മ്മ സേന ശേഖരിക്കണം, ടോയ്‌ലറ്റുകള്‍ കുട്ടികളുടെ എണ്ണത്തിനനുസരിച്ചുണ്ടാവണം, ദ്രവമാലിന്യം സംസ്‌കരിക്കാന്‍ സംവിധാനം നിര്‍മ്മിച്ചു തരണം, തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ കുട്ടികള്‍ മുന്നോട്ടുവെച്ചു. പങ്കെടുത്ത വിദ്യാലയങ്ങള്‍ക് സര്‍ട്ടിഫിക്കറ്റ് നല്‍കി. ഹരിത വിദ്യാലയങ്ങള്‍ ശുചിത്വ പൂര്‍ണ്ണമായി നിലനിര്‍ത്തുമെന്ന് കുട്ടികളും അധ്യാപകരും പ്രതിജ്ഞ എടുത്തു.

No comments