Breaking News

അവാർഡ് തിളക്കത്തിൽ നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളേജ് കാഞ്ഞങ്ങാട്

കണ്ണൂർ യൂണിവേഴ്സിറ്റി തലത്തിൽ മികച്ച എൻ.എസ്.എസ് വളണ്ടിയർ തിളക്കത്തിൽ നെഹ്റു കോളേജ്.ഒട്ടനേകം പ്രവർത്തനങ്ങളെ മുൻനിർത്തി കൊണ്ടാണ് നെഹ്റു കോളേജ് എൻഎസ്എസ് അവാർഡ് കരസ്ഥമാക്കിയിട്ടുള്ളത്.സമൂഹത്തിന്റെ നന്മയ്ക്കായും മറ്റുള്ളവരുടെ പ്രയാസങ്ങളിൽ താങ്ങയും തണലായും നിന്ന ഒട്ടേറെ എൻ. എസ്. എസ്. വളണ്ടിയർമാരുടെ പരിണിത ഫലമാണ് ഈ അവാർഡുകൾ.കണ്ണൂർ സർവ്വകലാശാലയുടെ 2023-24 വർഷത്തെ മികച്ച ഫീമെയിൽ എൻഎസ്എസ് വളണ്ടിയർ ആയി കെ വി അമ്പിളിയെയും മികച്ച മെയിൽ എൻഎസ്എസ് വളണ്ടിയർ ആയി കെ എസ് സഞ്ജയുമാണ് തിരഞ്ഞെടുത്തിട്ടുള്ളത്.തുടർച്ചയായി സംസ്ഥാനതലത്തിൽ നിരവധി പുരസ്കാരം നേടി കൊണ്ട് മുന്നേറുകയാണ് നെഹ്റു കോളേജിലെ എൻഎസ്എസ് യൂണിറ്റുകൾ. മികച്ച വളണ്ടിയർ അവാർഡ് ലഭിച്ച കെ വി അമ്പിളി പാടി സ്വദേശിയായ പ്രഭാകരൻ നമ്പ്യാരുടെയും ഭാര്യ കെ വി ഗീതയുടെയും മകളാണ്.
 മേലാഞ്ചേരി, ബിരിക്കുളം സ്വദേശികളായ കെ ആർ സുഭാഷിന്റെയും പി കെ ശീമയുടെയും മകനാണ് കെ എസ് സഞ്ജയ്.

No comments