Breaking News

കോട്ടപ്പുറം അഖില കേരള നാടകോത്സവത്തിന്റെ ഫണ്ട് സമാഹരണം നാളെ

നീലേശ്വരം കോട്ടപ്പുറം ശ്രീ വെകുണ്ഠം നാട്യവേദി ചാരിറ്റബിൾ ട്രസ്റ്റ് നടത്തുന്ന കോട്ടപ്പുറം അഖില കേരള നാടകോത്സവത്തിന്റെ ഫണ്ട് സമാഹരണം നാളെ ഉദ്ഘാടനം ചെയ്യും.
രാവിലെ 10 മണിക്ക് കോട്ടപ്പുറത്തെ മുൻസിപ്പൽ ടൗൺ ഹാളിൽ നീലേശ്വരം നഗരസഭ വൈസ് ചെയർമാൻ പി.പി.മുഹമ്മദ് റാഫി ഉദ്ഘാടനം ചെയ്യും. സാമ്പത്തിക കമ്മിറ്റി ചെയർമാൻ പി.സി.സുരേന്ദ്രൻ നായർ അധ്യക്ഷത വഹിക്കും. സംഘാടക സമിതി ചെയർമാൻ മാട്ടുമ്മൽ കൃഷ്ണൻ ഫണ്ട് ഏറ്റുവാങ്ങും. എൻ.വി. പവിത്രൻ ഞാണിക്കടവ്, പി.പി.ഗംഗാധരൻ പണിക്കർ എന്നിവർ ആശംസകൾ നേരും. കെ.ഉണ്ണികൃഷ്ണൻ മാസ്റ്റർ, പ്രമോദ് മാട്ടുമ്മൽ, ഓർച്ച വാസു
എം.ദാമോദരൻ പാലക്കാട്ട്, ഇ. വി. ഷാജി മുഴക്കീൽ, കണിച്ചിറ നാരായണൻ, എ. ഭാരതീദേവി, കിഴക്കൻകൊഴുവൽ എന്നിവർ പങ്കെടുക്കും. കുഞ്ഞിരാമൻ കിഴക്കേമുറി നന്ദി പറയും.

No comments