Breaking News

ഹൊസ്ദുർഗ് ഉപജില്ലാ സ്‌കൂൾ ഒളിമ്പിക്‌സ് നീലേശ്വരത്ത് തുടങ്ങി

ഹൊസ്ദുർഗ് ഉപജില്ല സ്‌കൂൾ ഒളിമ്പിക്‌സ് നീലേശ്വരം ഇഎംഎസ് സ്റ്റേഡിയത്തിൽ തുടങ്ങി. 
ആദ്യ ദിവസത്തെ മത്സരങ്ങൾ പൂർത്തിയായപ്പോൾ 21 പോയിന്റുമായി കാഞ്ഞങ്ങാട് ദുർഗാ ഹയർസെക്കൻഡറി സ്‌കൂൾ ആണ് മുന്നിൽ. 15 പോയിന്റോടെ രാജപുരം ഹോളിഫാമിലി ഹയർസെക്കൻഡറി സ്‌കൂളും 13 പോയിന്റുമായി കോടോത്ത് ഡോ.അംബേദ്കർ ഹയർസെക്കൻഡറി സ്‌കൂളുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. കായികമേള നീലേശ്വരം നഗരസഭ വൈസ് ചെയർമാൻ പി.പി.മുഹമ്മദ് റാഫി ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ പി.ഭാർഗവി അധ്യക്ഷത വഹിച്ചു. ഹൊസ്ദുർഗ് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ മിനി ജോസഫ്, നഗരസഭ കൗൺസിലർമാരായ എ.ബാലകൃഷ്ണൻ, പി.പി.ലത, കെ.വി.രാജീവൻ, കെ.രാധ, കെ.പി.പ്രമോദ് എന്നിവർ ആശംസകൾ അറിയിച്ചു. സംഘാടക സമിതി ജനറൽ കൺവീനർ ടി.വി.പ്രേമബിന്ദു സ്വാഗതവും കെ.സുമോദ് നന്ദിയും പറഞ്ഞു. നീലേശ്വരം ചാത്തമത്ത് എയുപി സ്‌കൂൾ ആണ് മേളയ്ക്ക് ആതിഥ്യമരുളുന്നത്. ഹൊസ്ദുർഗ് ഉപജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽ നിന്നായി 2800 കുരുന്ന് കായികപ്രതിഭകളാണ് 3 ദിവസം നീളുന്ന കായികമേളയിൽ പങ്കെടുക്കുന്നത്.

No comments