Breaking News

കണ്ണൂർ എഡിഎമ്മിന്റെ മരണം: നീലേശ്വരം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി നീലേശ്വരത്ത് പ്രതിഷേധ പ്രകടനം നടത്തി

കണ്ണൂർ എ ഡി എം നവീൻ ബാബു ആത്മഹത്യ ചെയ്യുവാനിടയായതിൽ കാരണക്കാരിയായ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി.പി. ദിവ്യക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് കെപിസിസിയുടെ നിർദ്ദേശപ്രകാരം നീലേശ്വരം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ പ്രകടനം നടത്തി. പ്രകടനത്തിന് ബ്ലോക്ക് പ്രസിഡൻ്റ് മഡിയൻ ഉണ്ണികൃഷ്ണൻ, ഡി.സി സി. ജനറൽ സെക്രട്ടറി കെ.വി സുധാകരൻ., മണ്ഡലം പ്രസിഡൻ്റുമാരായ ഏറുവാട്ട് മോഹനൻ ,കെ.ബാലകൃഷ്ണൻ, പി. കുഞ്ഞികൃഷ്ണൻ, എം. രാധാകൃഷ്ണൻ നായർ , ഇ എൻ പത്മാവതി എന്നിവർ നേതൃത്വം നൽകി.

No comments