Breaking News

അഴിത്തലയിലെ മത്സ്യബന്ധന ഫൈബർ ബോട്ട് അപകടം: ബോട്ടിലുണ്ടായിരുന്ന 37 പേരില്‍ 35 തൊഴിലാളികളെ രക്ഷിച്ചു. ഒരാള്‍ മരണപ്പെട്ടു. ഒരാള്‍ക്കായി തിരച്ചില്‍ തുടരുന്നു

പടന്ന വില്ലേജിലെ അഴിത്തല തീരദേശ പോലീസ് സ്റ്റേഷന്റെ അടുത്തുള്ള അഴിമുഖത്ത് വലിയപറമ്പ ഭാഗത്തുനിന്ന് വന്ന ഫൈബര്‍ ബോട്ട് അപകടത്തില്‍ പെട്ടു. പ്രാഥമിക വിവരം അനുസരിച്ച് 37പേര്‍ ബോട്ടില്‍ ഉണ്ടായിരുന്നു. 35 തൊഴിലാളികളെ രക്ഷിച്ചു. ഒരാൾ മരണപെട്ടു. ഒരാൾക്കുവേണ്ടി തിരച്ചില്‍ തുടരുകയാണ്. മത്സ്യതൊഴിലാളികളുടെ കൂട്ടത്തില്‍ മലയാളികളും ഒഡീഷ തമിഴ്നാട് സ്വദേശികളായ തൊഴിലാളികളും ഉണ്ടായിരുന്നു. മത്സ്യതൊഴിലാളികളെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എംരാജഗോപാലൻ എംഎൽഎ നീലേശ്വരം നഗരസഭ ചെയർപേഴ്സൺ ടിവി ശാന്ത വൈസ് ചെയർമാൻ പി പി മുഹമ്മദ് റാഫി ചെറുവത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി വി പ്രമീള സ്ഥലത്ത് രക്ഷാ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി
 ജില്ലാ കലക്ടർ കെ ഇമ്പശേഖറിന്റെ നിർദ്ദേശപ്രകാരം രക്ഷാ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി. ജില്ലാ പോലീസ് മേധാവി ഡി ശില്പ, സബ് കലക്ടർ പ്രതീക് ജയിൻ, എഡിഎം പി അഖിൽ തുടങ്ങിയവർ സ്ഥലത്ത് എത്തിയിരുന്നു. ഫിഷറീസ് വകുപ്പും തീരദേശ പോലീസു. രക്ഷാ ബോട്ടുകളിൽ തിരച്ചിൽ തുടരുന്നു. 
 റവന്യൂ പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തുണ്ട്.

No comments