Breaking News

കണ്ണൂർ എഡിഎമ്മിന്റെ മരണം: എസ്ഇയു ജില്ലാ കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി

കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങിൽ ആത്മാഭിമാനത്തിന് മുറിവേൽപിക്കും വിധം കടന്നു കയറി അവഹേളിച്ച കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന് എതിരെ കൊലക്കുറ്റത്തിന് കേസ് എടുക്കണമെന്നാവശ്യപ്പെട്ടും കൂട്ട അവധിയെടുത്ത് സമരം ചെയ്ത റവന്യൂ ജീവനക്കാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും സ്റ്റേറ്റ് എംപ്ലോയീസ് യൂനിയൻ (എസ്ഇയു) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കലക്ടറേറ്റിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി.
ജീവനക്കാർക്ക് ആത്മാഭിമാനത്തോടെയും നിർഭയമായും ജോലി ചെയ്യാൻ സാഹചര്യമൊരുക്കണമെന്ന് യോഗം ഉദ്ഘാടനം ചെയ്ത എസ്ഇയു സംസ്ഥാന സെക്രട്ടറി ഒ.എം.ഷെഫീഖ് ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് കെ.എൻ.പി.മുഹമ്മദ് അലി അധ്യക്ഷത വഹിച്ചു. സംസ്ഥാന കൗൺസിൽ അംഗം ബീരു.പി.മുഹമ്മദ്, അബ്ദുൽറഹ്മാൻ നെല്ലിക്കട്ട, പി.സിയാദ്, കെ.പി.ഹംസത്ത്, കെ.എ.റാഷിദ എന്നിവർ പ്രസംഗിച്ചു. മുഹമ്മദ് അലി വയനാട്, അഷ്‌റഫ് ചെർക്കള, ബി.മൊയ്തീൻ കുഞ്ഞി, ഹാരിസ് മാളിക, അനസ് ചെമ്മനാട്, സർഫറാസ് നവീദ്, ഇബ്രാഹിം സാബിർ, ടി.കെ.ഇക്ബാൽ, മുഹമ്മദ് കുഞ്ഞി പൈക്ക തേൃത്വം നൽകി.

No comments