വെൽഫെയർ പാർട്ടി റെയിൽ പ്രക്ഷോഭയാത്രക്ക് കാഞ്ഞങ്ങാട് സ്വീകരണം നൽകി
മലബാർ മേഖലയിലെയും കാസറഗോഡ് ജില്ലയിലെയും യാത്രക്കാരോടുള്ള റെയിൽവേയുടെ ക്രൂരമായ അവഗണനക്കെതിരെ വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി നയിക്കുന്ന റെയിൽ പ്രക്ഷോഭ യാത്രക്ക് കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ സ്വീകരണം നൽകി
കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നീക്കം സാധാരണക്കാരുടെ പ്രധാന ആശ്രയമായ റെയിൽയാത്ര ദുരിതയാത്രയായിരിക്കയാണ്. ഈ പ്രശ്നം കേന്ദ്രസർക്കാർ, റെയിൽവെ അധികൃതർ, ജനപ്രതിനിധികൾ ഇവരിൽ എത്തിക്കാനാണ് പ്രക്ഷോഭം.
* കോവിഡിന് മുമ്പ് സർവീസ് നടത്തിയിരുന്ന 0495 തൃശൂർ - കോഴിക്കോട്, 0496 കോഴിക്കോട് - തൃശൂർ അടക്കമുള്ള എല്ലാ ട്രെയിനുകളും പുനഃസ്ഥാപിക്കുക.
* സമയമാറ്റം വരുത്തിയ ഷൊർണൂർ - കോഴിക്കോട്, ആലപ്പുഴ - കണ്ണൂർ ട്രെയിനുകൾ പഴയ സമയത്ത് തന്നെ സർവീസ് നടത്തുക.
* എല്ലാ ദിവസവും അന്ത്യോദയ എക്സ്പ്രസ് അനുവദിക്കുക.
* നേത്രാവതി, മംഗള, ചെന്നൈ, മെയിൽ ട്രെയിനുകളിൽ 2 വീതം ജനറൽ കോച്ച് എങ്കിലും അനുവദിക്കുക.
* കോഴിക്കോട് നിന്ന് മംഗലാപുരം, എറണാകുളം എന്നിവിടങ്ങളിലേക്കും പാലക്കാട് നിന്ന് കോഴിക്കോട്ടേക്കും പാസഞ്ചർ ട്രെയിൻ അനുവദിക്കുക.
* ദീർഘ ദൂര ട്രെയിനുകൾക്ക് വേണ്ടി പാസഞ്ചർ വണ്ടി പിടിച്ചിടുന്നത് ഒഴിവാക്കാൻ സിഗ്നൽ സംവിധാനം പരിഷകരിക്കുക.
* പാലക്കാട് ഡിവിഷൻ വിഭജിക്കാനുള്ള നീക്കം അവസാനിപ്പിക്കുക.
* ധാരാളം യാത്രക്കാർ ഉള്ളതും വരുമാനമുള്ളതുമായ കേരളത്തിൻെറ റെയിൽവേ വികസനത്തിന് പ്രത്യേക പാക്കേജ് അനുവദിക്കുക.
* കാസറഗോഡ് ജില്ലയിൽ സ്റ്റോപ് ഇല്ലാത്ത ട്രെയിനുകളുണ്ട്. അവക്ക് ജില്ലയിൽ സ്റ്റോപ്പ് അനുവദിക്കുക. പാസഞ്ചേഴ്സ് അസോസിയേഷൻ പ്രസിഡൻ്റ ടി മുഹമ്മദ് അസ്‌ലം , ജില്ലാ ട്രഷറർ മഹ്മൂദ് പള്ളിപ്പുഴ എന്നിവർ ഷാൾ അണിയിച്ച് ജാഥാക്യാപ്റ്റനെ സ്വീകരിച്ചു
അധികൃതർക്കുള്ള നിവേദനത്തിലേക്ക് ശേഖരിച്ച ഒപ്പ് മണ്ഡലം പ്രസിഡൻ്റ് അബ്ദുൾറഹ്മാൻ കണ്ണംകുളം കൈമാറി . മജീദ് പി കെ , റഫീക് കെ.എം, പി കെ ബഷീർ , സൈനുദ്ദീൻ മവ്വൽ , നാസില , സുഹ്റ മഹ്മൂദ്എന്നിവർ നേതൃത്വം നൽകി.

No comments