Breaking News

അംഗണ്‍വാടി ജീവനക്കാര്‍ കാഞ്ഞങ്ങാട് മിനി സിവില്‍ സ്റ്റേഷനിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി

പോഷന്‍ ട്രാക്കര്‍ അപാകതകള്‍ പരിഹരിക്കുക, ഇന്‍സെക്റ്റീവ് കുടിശ്ശിക ഉടന്‍ അനുവദിക്കുക, ഉദ്യോഗസ്ഥര്‍ മാന്യമായി പെരുമാറുക, നിയമനം കാര്യക്ഷമമാക്കുക, സര്‍ക്കാര്‍ ജീവനക്കാരായി അംഗീകരിക്കുക, മിനിമം വേതനം 26000 രൂപയാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് അംഗന്‍വാടി വര്‍ക്കേഴ്‌സ് ആന്റ് ഹെല്‍പ്പേഴ്‌സ് അസോസിയേഷന്‍ (സിഐടിയു) ജില്ലാ കമ്മിറ്റി കാഞ്ഞങ്ങാട് മിനി സിവില്‍ സ്റ്റേഷനിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി.
അംഗന്‍വാടികളുടെ പ്രവര്‍ത്തനം തടസ്സം ഇല്ലാതെ രീതിയില്‍ മഞ്ചേശ്വരം മുതല്‍ തൃക്കരിപ്പൂര്‍ വരെയുള്ള 100 കണക്കിന് പ്രവര്‍ത്തകര്‍ അണിനിരന്ന് കാഞ്ഞങ്ങാട്ട് പട്ടണത്തില്‍ നിന്നും മാര്‍ച്ച് ആരംഭിച്ചു. തുടര്‍ന്ന് സിവില്‍ സ്റ്റേഷനു മുന്നില്‍ നടത്തിയ ധര്‍ണ്ണ സി ഐ ടിയു ജില്ലാ പ്രസിഡണ്ട് മണിമോഹന്‍ ഉദ്ഘാടനം ചെയ്തു.
അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് പി പി വനജ അധ്യക്ഷത വഹിച്ചു. സിഐടിയു കാഞ്ഞങ്ങാട് ഏരിയ സെക്രട്ടറി കെ വി രാഘവന്‍, ഭാരവാഹികളായ ടി വസന്തകുമാരി, എം പത്മിനി, പി രജനി, പി വി രാധാമണി, കെ പത്മാക്ഷി എന്നിവര്‍ സംസാരിച്ചു ജില്ലാ സെക്രട്ടറി കെ വി രാഗിണി സ്വാഗതം പറഞ്ഞു.

No comments