Breaking News

അഴിത്തല ബോട്ട് അപകടം: അബൂബക്കർ കോയയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി; കാണാതായ മുജീബിനായി തിരച്ചിൽ ഊർജിതം

നീലേശ്വരം അഴിത്തലയിലുണ്ടായ ബോട്ട് അപകടത്തിൽ മരിച്ച മലപ്പുറം പരപ്പനങ്ങാടിപ്പിലെ അബൂബക്കർ കോയ (58) യുടെ മൃതദേഹം നടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോയി. പോലീസ് ഇൻക്വസ്റ്റും പോസ്റ്റ്മോർട്ടവും ഇന്നലെ രാത്രി തന്നെ നടത്തി. കടലിൽ കാണാതായ മലപ്പുറം പരപ്പനങ്ങാടി ചെട്ടിപ്പടിയിലെ മുജീബ് എന്ന മുനീറിനായി (47) കടലിൽ തിരച്ചിൽ ഊർജിതമായി പുരോഗമിക്കുകയാണ്. നേവിയുടെ ഹെലികോപ്റ്റർ, കോസ്റ്റ് ഗാർഡ് കപ്പൽ എന്നിവ സ്ഥലത്തെത്തിയിട്ടുണ്ട്. അഴിത്തല കോസ്റ്റൽ പോലീസും ഫിഷറീസ് രക്ഷാബോട്ടും തിരച്ചിലിലുണ്ട്. നാട്ടുകാരായ മത്സ്യത്തൊഴിലാളികളുടെ സഹായത്തോടെയാണ് തിരച്ചിൽ പുരോഗമിക്കുന്നത്.

No comments