നീലേശ്വരം വെടിക്കെട്ട് സർക്കാർ സഹായം അപര്യപ്തം: അഖില കേരള പത്മ ശാലിയ സംഘം
നീലേശ്വരം വെടിക്കെട്ട് അപകടം പരിക്ക് പറ്റിയവർക്ക് സർക്കർ വക ചികിത്സ സൗകര്യം മാത്രം പോരെന്നും അപകടത്തിനിരയായവരുടെ കുടുംബം പട്ടിണിയിൽ ആകാതിരിക്കാൻ അടിയന്തിര ധന സഹായം ഉടൻ നൽകണമെന്ന് അഖില കേരള പത്മ ശാലിയ സംഘം സംസ്ഥാന കമ്മിറ്റി സർക്കരിനോട് ആവശ്യപ്പെട്ടു.
അഖില കേരള പത്മ ശാലിയ സംഘം സംസ്ഥാന കമ്മിറ്റി പ്രസിഡൻറ് അഡ്വ സി ഭാസ്കരൻ,സെക്രട്ടറി സുരേശൻ മൊറാഴ, ട്രഷറർ രാജൻ തിക്കൊടി, വൈസ് പ്രസിഡൻ്റ് ഓമന മുരളി, കോഴിക്കോട് ജില്ലാ പ്രസിഡൻ്റ് സുജിത് യൂ തുടങ്ങിയ നേതാക്കൾ സ്ഫോടന സ്ഥലം സന്ദർശിച്ചു. സംഭവത്തിൽ ഏകദേശം ഇരുനൂറോളം പേർക്കാണ് പൊള്ളലേറ്റത് . അറുപത് ശതമാനതിലേറെപൊള്ളലേറ്റവരുടെ നില അതീവ ഗുരുതരമാണ്. അവരുടെ ഭാവി ജീവിതം ആശ്വാസകരമല്ല. പോലീസിൻ്റെയും ഭരണകൂടത്തിൻ്റെയും ഫയർ ഫോഴ്സിൻ്റെതും കഴിവ് കേടാണ് ഇവിടെ കണ്ടത്. വെടിപ്പുരയും വെടിക്കെട്ട് നടക്കുന്ന സ്ഥലവും തമ്മിൽ നാൽപ്പത്തി അഞ്ച് മീറ്റർ അകലം പാലിക്കണം അത് പാലിച്ചിരുന്നെങ്കിൽ അപകടം സംഭവിക്കുമായിരുന്നില്ല. കേവലം രണ്ടു മീറ്റർ അകലം മാത്രമേ വെടിക്കെട്ട് സ്ഥലവും വെടിക്കെട്ട് പുരയും തമ്മിൽ ഉണ്ടായിരുന്നുള്ളൂ. വെടിക്കെട്ട് പുരയുടെ വരാന്തയിൽ തന്നെ സ്ത്രീകളും കുട്ടികളും തമ്പടിച്ചത് ഒഴിവാക്കാൻ നടപടി എടുക്കതിരുന്നത് കൂടുതൽ പേരെ അപകടത്തിൽ കൊണ്ടെത്തിച്ചു.
നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവ് പത്മ ശാലിയരുടേതാണ്. ചുറ്റും ജീവിക്കുന്നത് നെയ്ത്ത് തൊഴിലാളികളാണ്. അവരുടെ നിത്യ ജീവിതം കഷ്ടത നിറഞ്ഞതാണ്. പരിക്കേറ്റ്‌വർക്കുള്ള അടിയന്തര ധനസഹായം അവർക്ക് ആശ്വാസ കരമായിരിക്കും സംഭവമായി ബന്ധപ്പെട്ട് ജില്ലാ കളക്ടർക്കും മുഖ്യമന്ത്രിക്കും അഖില കേരള പത്മ ശാലിയ സംഘം നിവേദനം നൽകുമെന്ന് സംസ്ഥാന നേതാക്കൾ പറഞ്ഞു.
No comments