Breaking News

നീലേശ്വരം പള്ളിക്കര ശ്രീ കേണമംഗലം ഭഗവതി ക്ഷേത്രം പെരുങ്കളിയാട്ടം: ഉത്തര കേരള ക്വിസ് മൽസരം നടത്തുന്നു

നീലേശ്വരം പള്ളിക്കര ശ്രീ കേണമംഗലം ഭഗവതി ക്ഷേത്രം നവീകരണ ബ്രഹ്മകലത്സ മഹോത്സവവും , പെരുങ്കളിയാട്ടവും 2025 മാർച്ച് 1മുതൽ 9 വരെ വിവിധ കലാ -കായിക -സാംസ്കാരിക പരിപാടി കളോടെ നടത്തുകയാണ്. ഇതിൻ്റെ ഭാഗമായി പോഗ്രാം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജില്ലാ ക്വിസ് അസോസിയേഷൻ്റെ സഹകരണ ത്തോടെ നവംബർ 10 ന് ഞായറാഴ്ച രാവിലെ 9-30 മണിക്ക് പള്ളിക്കര സെൻ്റ് ആൻസ് എ യു പി സ്കൂളിൽ വെച്ച് "നാട്ടറിവും വീട്ടുവിശേഷങ്ങളും ' എന്ന വിഷയത്തെ ആസ്പദമാക്കി എൽ.പി,യു.പി,ഹൈസ്ക്കൂൾ,പൊതു വിഭാഗങ്ങളിലായി വ്യക്തിഗതമായി ഉത്തര കേരള ക്വിസ്സ് മത്സരം സംഘടിപ്പിക്കുന്നു
    പങ്കെടുക്കുവാൻ താല്പര്യമുള്ളവർ നവംബർ 5 ന് താഴെ കാണുന്ന ഫോൺ നമ്പറിൽ പേർ രജിസ്റ്റർ ചെയ്യണം 9400850615, 9447646388, 9446407687.

No comments