Breaking News

നീലേശ്വരം രാജാസ് ഹയർ സെക്കന്ററി എൻ എസ് എസ് യൂണിറ്റ് ജില്ലാതല ചിത്രരചന മത്സരം സംഘടിപ്പിച്ചു.

നീലേശ്വരം രാജാസ് ഹയർ സെക്കന്ററി എൻ എസ് എസ് യൂണിറ്റ് ദേശീയ ഐക്യദിനത്തോടനുബന്ധിച്ച് സ്കൂൾ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് കൊണ്ട് ജില്ലാതല ചിത്രരചന മത്സരം സംഘടിപ്പിച്ചു.
വിദ്യാർത്ഥികൾക്കിടയിൽ ഐക്യവും സമവായവും വളർത്തിയെടുക്കാൻ നടത്തിയ മത്സരത്തിൽ 100 ഓളം വിദ്യാർത്ഥികൾ പങ്കെടുത്തു.സ്കൂൾ പിടിഎ പ്രസിഡന്റ്‌ വിനോദ് കുമാർ അരമന പരിപാടി ഉദ്‌ഘാടനം ചെയ്തു. 
വിദ്യാർത്ഥികൾ അവരുടെ വരകളിലൂടെ ഐക്യത്തിന്റെ സന്ദേശങ്ങൾ അവതരിപ്പിച്ചു. സീനിയർ വിഭാഗത്തിൽ ലക്ഷ്മിപ്രിയ (ജി എച്ച് എച്ച് ചായോത്ത്), ശ്രീലക്ഷ്മി വേണുഗോപാൽ (സെന്റ്.പീറ്റേഴ്സ്, നീലേശ്വരം) എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി. ജൂനിയർ വിഭാഗത്തിൽ ഇഷാന ഇസ്പാൽ (ജി എച്ച് എച്ച് എസ് എസ് , ഉദുമ), അരുൺ.കെ. വി (എൻ കെ ബി എം സ്കൂൾ, നീലേശ്വരം), വചസ്. പി (സെന്റ്.ആൻസ്‌ യു. പി. സ്കൂൾ, നീലേശ്വരം) എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. പിടിഎ വൈസ് പ്രസിഡണ്ട് പ്രഭാകരപണിക്കർ, മദർ പിടിഎ പ്രസിഡന്റ്‌ രജിത ടി.വി, എക്സിക്യൂട്ടീവ് അംഗങ്ങളായ കെ. ദിനേശ് കുമാർ, രാജേഷ് വി.വി, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ വിനീത എം.കെ, അധ്യാപിക രമ്യ രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. എൻഎസ്എസ് വോളന്റീർ അർജുൻ ഹരീഷ് അധ്യക്ഷനായ യോഗത്തിൽ വോളന്റീയർമാരായ അരുന്ധതി പി.വി സ്വാഗതവും, ക്ലാര അഗസ്റ്റിൻ നന്ദിയും പറഞ്ഞു. പിടിഎ ഭാരവാഹികളായ വിപിന സുരേഷ്, സരിത പ്രഭാകരൻ, അമ്പിളി പുതുക്കൈ, രതികല ടി വി, ശ്രുതി വിവേക് എന്നിവർ സംബന്ധിച്ചു.

No comments