നെഹ്റു കോളേജിൽ ദീപപ്രഭയിൽ ഏകതാ ദിനാചരണം
ദേശീയ ഏകതാ ദിനത്തിൽ എൻ.സി.സി. 32 കേരള ബറ്റാലിയൻ കാഞ്ഞങ്ങാട് നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളേജ് യൂനിറ്റിൻ്റെ ആഭിമുഖ്യത്തിൽ കാമ്പസിൽ ഏകതാ സന്ദേശമുയർത്തി ആയിരം ചെരാതുകൾ തെളിയിച്ച് ഏകതാ ചിത്രമൊരുക്കി. ഏകതാ ദിനവും ദീപാവലിയും ഒരുമിച്ചു വന്നപ്പോൾ പ്രശസ്ത ചിത്രകാരൻ പ്രഭൻ നീലേശ്വരവും നൂറ് കാഡറ്റുകളും ചേർന്നാണ് ദീപപ്രഭയിൽ ദേശീയ ഏകത സന്ദേശം ഒരുക്കിയത്. പരിപാടിയുടെ മുന്നോടിയായി പടന്നക്കാട് മുതൽ കടിഞ്ഞിമൂല വരെ ഏകതാ കൂട്ടയോട്ടവും സംഘടിപ്പിച്ചു. ക്യാപ്റ്റൻ ഡോ.നന്ദകുമാർ കോറോത്ത് ദേശീയ ഏകതാ ദിന പരിപാടിയിൽ അധ്യക്ഷത വഹിച്ചു. സീനിയർ അണ്ടർ ഓഫീസർ എൻ. നന്ദകിഷോർ സ്വാഗതവും ഗോപിക രവീന്ദ്രൻ നന്ദിയും പറഞ്ഞു. പ്രഭൻ നീലേശ്വരം, വി. അഞ്ജലി, സൂര്യ സുരേഷ് എന്നിവർ സംസാരിച്ചു.
No comments